രണ്ടു ദശാബ്ദത്തിനുള്ളിൽ വേണ്ടിവരുക 2526 വിമാനങ്ങൾ
text_fieldsമസ്കത്ത്: മിഡിലീസ്റ്റ് മേഖലയിലെ വിമാനക്കമ്പനികൾക്ക് അടുത്ത 20 വർഷ കാലയളവിൽ ആവശ്യമായിവരുക ഏകദേശം 2526 പുതിയ വിമാനങ്ങൾ.
5.9 ശതമാനം എന്ന തോതിലുള്ള യാത്രക്കാരുടെ വളർച്ചയും വർധിക്കുന്ന കണക്ഷൻ സൗകര്യങ്ങളുമാണ് ഇത്രയും വിമാനങ്ങളുടെ ആവശ്യകതയുണ്ടാക്കുന്നതെന്ന് എയർബസിെൻറ 2017-36 കാലഘട്ടത്തിലേക്കുള്ള അവലോകന റിപ്പോർട്ട് പറയുന്നു. ഇതിൽ 2010 എണ്ണം പുതുതായി ആവശ്യമായിവരുന്നതും ബാക്കിയുള്ളത് നിലവിലുള്ളവക്ക് പഴക്കമേറുേമ്പാൾ
മാറ്റുന്നതുമായിരിക്കും. ഇതോടെ, 2036ഒാടെ മിഡിലീസ്റ്റിലെ മൊത്തം വിമാനങ്ങളുടെ എണ്ണം 3186 ആയി വരും. ഇൗ വർഷത്തിെൻറ തുടക്കത്തിൽ 1178 വിമാനങ്ങളുള്ള സ്ഥാനത്താണിതെന്നും എയർബസ് കമേഴ്സ്യൽ എയർക്രാഫ്റ്റ് കസ്റ്റമേഴ്സ് വിഭാഗം ചീഫ് ഒാപറേറ്റിങ് ഒാഫിസർ ജോൺ ലീഹി പറഞ്ഞു. 52,890 പൈലറ്റുമാരെയും 58,200 സാേങ്കതിക വിദഗ്ധരെയും ഇതോടൊപ്പം വേണ്ടിവരും. അടുത്ത രണ്ടു ദശാബ്ദകാലത്തേക്ക് മിഡിലീസ്റ്റിെൻറ ശരാശരി സാമ്പത്തിക വളർച്ച 3.4 ശതമാനമായിരിക്കും.
യാത്രക്കാരുടെ എണ്ണത്തിലെ വർധനവിനൊപ്പം ഇറാൻ മാർക്കറ്റ് തുറന്നുകിട്ടിയതും വാണിജ്യ എയർക്രാഫ്റ്റ് മേഖലക്ക് പ്രതീക്ഷയേകുന്നതാണ്. ദുബൈ വഴി കടന്നുപോകുന്നവരിൽ 46 ശതമാനം പേരും ദുബൈയിലേക്കും തിരിച്ചുമുള്ള യാത്രക്കാരാണ്. 17 ശതമാനം പേർ മാത്രമാണ് കണക്ഷൻ വിമാനങ്ങൾക്കായി ദുബൈയെ
ആകർഷിക്കുന്നത്. കണക്ഷൻ വിമാനങ്ങളുടെ എണ്ണത്തിലും വലിയ വർധനവുണ്ട്. 1990കളിലേക്ക് 200 നഗരങ്ങളെ ബന്ധിപ്പിച്ചുണ്ടായിരുന്ന
സർവിസുകൾ കഴിഞ്ഞവർഷം 700ലധികമായി വർധിച്ചെന്ന് ജോൺ ലീഹി പറയുന്നു.
അറ്റകുറ്റപ്പണി, പ്രവർത്തനം തുടങ്ങിയ മേഖലകളിൽ അടുത്ത 20 വർഷത്തിനു
ള്ളിൽ 190 ശതകോടി ഡോളർ ചെലവിടുമെന്നും ജോൺ ലീഹിയുടെ റിപ്പോർട്ട് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.