അൽ അവബി ഈദ് ഫെസ്റ്റിവലിന് തുടക്കം
text_fieldsമസ്കത്ത്: മൂന്നുദിവസങ്ങളിലായി നടക്കുന്ന അൽ അവബി ഈദ് വിനോദോത്സവത്തിന് തെക്കൻ ബാത്തിന ഗവർണറേറ്റിൽ തുടക്കമായി.
പൈതൃകവും വിനോദസഞ്ചാര ഘടകങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും ബിസിനസ് ഉടമകൾ, ഉൽപ്പാദനക്ഷമതയുള്ള കുടുംബങ്ങൾ, സാമൂഹിക സുരക്ഷാ കുടുംബങ്ങൾ എന്നിവരെ പിന്തുണക്കുകയുമാണ് ഫെസ്റ്റിവൽ ലക്ഷ്യമിടുന്നതെന്ന് ഫെസ്റ്റിവൽ സംഘാടക സമിതി ചെയർമാൻ പറഞ്ഞു.
മത്സരങ്ങൾ, കുട്ടികൾക്കുള്ള വിനോദ ഗെയിമുകൾ, വിവിധ നാടൻ കലകൾ, നാടകം, സാംസ്കാരിക കലകൾ, പാരാഗ്ലൈഡിങ് തുടങ്ങി എല്ലാവർക്കും ആസ്വാദ്യകരമായ തരത്തിലുള്ള പരിപാടികളാണ് ഇവിടെ ആസൂത്രണം ചെയ്തിരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.