അൽ ഹംറയിലെ ജലവിതരണ പൈപ്പ്ലൈൻ: അടുത്തവർഷം പൂർത്തിയാകും
text_fieldsമസ്കത്ത്: ദാഖിലിയ ഗവർണറേറ്റിലെ അൽ ഹംറയിൽ പൈപ്പ്ലൈൻ വഴി ജലമെത്തിക്കുന്നതിനുള്ള പദ്ധതി പുരോഗമിക്കുന്നു. പദ്ധതി 30 ശതമാനം പൂർത്തിയായതായി ജലവിതരണ പൊതുഅതോറിറ്റി 'ദിയാം' അറിയിച്ചു. അടുത്ത വർഷത്തിെൻറ അവസാനപാദത്തിൽ പൂർത്തിയാകുന്ന പദ്ധതിക്ക് 24 ദശലക്ഷം റിയാലാണ് ചെലവ്. പദ്ധതി പൂർത്തിയാകുന്നതോടെ മൊത്തം 82 ഗ്രാമങ്ങൾക്ക് അതിെൻറ പ്രയോജനം ലഭിക്കും. മൊത്തം 81,440 പേരായിരിക്കും പദ്ധതിയുടെ ഗുണഭോക്താക്കളായി ഉണ്ടായിരിക്കും. 2040ഒാടെ ഒമാെൻറ 98 ശതമാനം സ്ഥലത്തും പൈപ്പ്ലൈൻ വഴി ജലമെത്തിക്കുന്നതിനുള്ള പദ്ധതിയുമായാണ് ദിയാം മുന്നോട്ടുപോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.