അൽ ജദീദ് എക്സ്ചേഞ്ച് ഒാൺലൈൻ: ഇൻറർ സ്കൂൾ ആർട്സ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു
text_fieldsമസ്കത്ത്: ഒമാനിലെ മുൻ നിര ധനവിനിമയ സ്ഥാപനമായ അൽ ജദീദ് എക്സ്ചേഞ്ച് അമ്പതാം ദേശീയദിനത്തിെൻറ ഭാഗമായി ഒാൺലൈൻ ഇൻറർസ്കൂൾ ആർട്സ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു. ആക്ഷൻ സോങ്, പ്രസംഗം, കവിത പാരായണം, സ്വയം എഴുതിയ കഥയുടെ അവതരണം എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ അഞ്ഞൂറിലധികം പേർ പെങ്കടുത്തു. ഇന്ത്യൻ സ്കൂളുകൾക്ക് പുറമെ ഫിലിപ്പീൻസ്, ബംഗ്ലാദേശി സ്കൂളുകളിലെയും മറ്റു സ്വകാര്യ സ്കൂളുകളിലെയും വിദ്യാർഥികൾ പെങ്കടുത്തു.
ചെറിയ ക്ലാസിലെ കുട്ടികൾക്കായി നടത്തിയ ആക്ഷൻ സോങ് മത്സരത്തിൽ മസ്കത്ത് ഫിലിപ്പീൻസ് സ്കൂളിലെ ആൻറൺ ജെറാൾഡ് വെസീനോക്ക് ആണ് ഒന്നാം സ്ഥാനം. സലാല ഇന്ത്യൻ സ്കൂളിലെ ഗെയ്ദാ താഹിർ രണ്ടാം സമ്മാനവും മുലദ ഇന്ത്യൻ സ്കൂളിലെ നന്ദ മനോജ്, ഫിലിപ്പീൻസ് സ്കൂളിലെ വ്ലാദിസ്ലാവ് അനൂചിൻ എന്നിവർ മൂന്നാം സമ്മാനവും നേടി. ഗൂബ്ര ഇന്ത്യൻ സ്കൂൾ വിദ്യാർഥികളായ അയാദ് പത്താൻ, എലിസബത്ത് സാറാ എബ്രഹാം, മസ്കത്ത് ഫിലിപ്പീൻസ് സ്കൂളിലെ ഫ്രാഞ്ചെസ്ക സബാദോ, സീബ് ഇന്ത്യൻ സ്കൂളിലെ രക്ഷിത കാർത്തികേയൻ എന്നിവർ പ്രോത്സാഹന സമ്മാനങ്ങളും നേടി. മുന്നൂറിലധികം കുട്ടികൾ ഇൗ വിഭാഗത്തിൽ പെങ്കടുത്തു. മൂന്നു മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി, പ്രസംഗം, കവിതാപാരായണ മത്സരങ്ങളാണ് നടത്തിയത്.
പ്രസംഗ മത്സരത്തിൽ ഫിലിപ്പീൻസ് സ്കൂളിലെ റെയ്ലൻ പ്രുഡെെൻറ, മസ്കത്ത് ഇന്ത്യൻ സ്കൂളിലെ മറിയം ലിയാന സജി എന്നിവർ ഒന്നും രണ്ടും സമ്മാനങ്ങൾ നേടി. സലാല ഇന്ത്യൻ സ്കൂളിലെ ജാൻവിൻ മേരി, ഫിലിപ്പീൻസ് സ്കൂളിലെ ജൂലിയ കാമറൺ, ഇബ്രി ഇന്ത്യൻ സ്കൂളിലെ ശ്രീതമൻ വിജയ്രാജ്, വാദി കബീർ ഇന്ത്യൻ സ്കൂളിലെ തീർഥ വിജേഷ്, സലാല ഇന്ത്യൻ സ്കൂളിലെ യൂഷിക ജയ്സ്വാൾ എന്നിവർ പ്രോത്സാഹന സമ്മാനങ്ങളും നേടി. കവിത പാരായണത്തിൽ വാദി കബീർ ഇന്ത്യൻ സ്കൂളിലെ ഇഷാൻ മഹാദേവന് ആണ് ഒന്നാം സമ്മാനം. സലാല ഇന്ത്യൻ സ്കൂളിലെ ഹുദാ തസ്നീം ഇർഷാദ് രണ്ടാം സമ്മാനവും നേടി.
മുതിർന്ന കുട്ടികൾക്കായുള്ള സ്വയം എഴുതിയ കഥയുടെ അവതരണവും മികച്ച പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. സലാല ഇന്ത്യൻ സ്കൂളിലെ ജെ. ജയ്സൽ റെയ്നക്കാണ് ഇൗ വിഭാഗത്തിൽ ഒന്നാം സമ്മാനം. സലാല ഇന്ത്യൻ സ്കൂളിലെ തന്നെ സമോഹറ ഡിസൂസ രണ്ടാം സമ്മാനവും നേടി. അൽ ഗൂബ്ര ഇന്ത്യൻ സ്കൂളിലെ ലുക്ഷ്യ ഗഞ്ചോ, സലാല ഇന്ത്യൻ സ്കൂൾ വിദ്യാർഥികളായ അവീന റോസ്, കാഷിഫ് ഫിറോസ്, ഫർഹ ഫാത്തിമ, ഫിലിപ്പീൻസ് സ്കൂളിലെ എലിയാന എന്നിവർക്ക് പ്രോത്സാഹന സമ്മാനങ്ങളും ലഭിച്ചു.
ഹരിണി കുമാർ, സബീന പർവീൺ ഷാ, സുരേഷ് രാമകൃഷ്ണൻ, റിത കിംജി, രോഹിണി ദിനേഷ്, ഒസാമ മുഹമ്മദ്, നതാൻ സുബ്രഹ്മണ്യൻ, ബബിത ഫൈസൽ, ഫൈസ റഹ്മാൻ, ജി.കുമാർ (കോഒാഡിനേറ്റർ) എന്നിവരടങ്ങിയ പാനലാണ് മൂല്യ നിർണയം നടത്തിയത്. വിവിധ വിഭാഗങ്ങളിലായി സമ്മാനങ്ങൾ നേടിയ വിദ്യാർഥികളെ അൽ ജദീദ് എക്സ്ചേഞ്ച് ജനറൽ മാനേജർ ടി.വി അവിനാഷ് കുമാർ അനുമോദിച്ചു. ഇവർക്കുള്ള സമ്മാനദാനം ഉടൻ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഒാൺലൈൻ ഇൻറർസ്കൂൾ ആർട്സ് ഫെസ്റ്റിവലിെൻറ വിജയത്തിൽ സ്കൂൾ അധികൃതർ, അധ്യാപകർ, വിധികർത്താക്കൾ എന്നിവരോട് നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നതായി അൽ ജദീദ് എക്സ്ചേഞ്ച് മാനേജ്മെൻറ് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.