കേരളത്തിന് കൈത്താങ്ങാവാൻ അൽജദീദ് എക്സ്ചേഞ്ചും
text_fieldsമസ്കത്ത്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം അയക്കുന്നവർക്ക് ആശ്വാസമായി സർവിസ് ചാർജ് പൂർണമായും ഒഴിവാക്കി കൊടുക്കാൻ തീരുമാനിച്ചതായി അൽ ജദീദ് എക്സ്ചേഞ്ച് ജനറൽ മാനേജർ ടി.വി. അവിനാഷ് കുമാർ അറിയിച്ചു.
സി.എം.ഡി.ആർ.എഫിെൻറ അക്കൗണ്ടുകളിലേക്ക് പണം അയക്കുന്നവർക്ക് സർവിസ് ചാർജ് കൊടുക്കാതെ അൽ ജദീദിെൻറ എല്ലാ ശാഖകളിലൂടെയും പണം അയക്കാം. മലയാളികളും അല്ലാത്തവരുമായ ഞങ്ങളുടെ ഉപഭോക്താക്കളുടെ താൽപര്യം പരിഗണിച്ചാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തതെന്നും ജനറൽ മാനേജർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.