അൽഖലീലി സൺറൈസ് ടോസ്റ്റ് മാസ്റ്റർ ക്ലബ് നൂറാം സമ്മേളനം
text_fieldsമസ്കത്ത്: അൽഖലീലി സൺറൈസ് ടോസ്റ്റ് മാസ്റ്റർ ക്ലബിെൻറ നൂറാം സമ്മേളനം നടത്തി. പ്രസംഗ കലയും നേതൃപാടവവും ഏറ്റവും വിലമതിക്കപ്പെടുന്ന ഒരു കാലഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ടോസ്റ്റ് മാസ്റ്റർ ഡി.ടി.എം ഗുരുഭിന്ദർ പൺ അഭിപ്രായപ്പെട്ടു.ഒാൺലൈനിൽ നടന്ന സമ്മേളനത്തിൽ പ്രസിഡൻറ് ജിജോ കടന്തോട്ട് യോഗത്തിൽ അധ്യക്ഷത വഹിച്ചു.ക്ലബിന് ഒമാനിലെ വ്യാപാര ശൃംഖലയായ ഖലീലി ഗ്രൂപ്പും അതിെൻറ സി.ഇ.ഒയും ക്ലബ് സ്പോൺസറുമായ അജിത് കുമാറും നൽകുന്ന പ്രോത്സാഹനങ്ങളെ പ്രസിഡൻറ് സ്മരിച്ചു.
പ്രസിദ്ധ പിന്നണി ഗായിക അനിത ഷെയ്ഖ് മുഖ്യാതിഥിയായിരുന്നു. ദീപ സുരേന്ദ്രൻ, ദിലീപ്കുമാർ സദാശിവൻ, ടി.എം. പ്രജീഷ് വർക്കി എന്നിവർ ആശംസ പ്രസംഗം നടത്തി. മുൻ പ്രസിഡൻറ് റജുലാൽ റഫീഖ് അവതാരകനായിരുന്നു. ടോസ്റ്റ്മാസ്റ്റർമാരായ സുനിൽ സദാശിവൻ, ചെറ്റളൂർ പ്രസാദ്, സിപ്രിയൻ മിസ്ക്വിത്, ഡോ. ജയചന്ദ്രൻ എന്നിവർ ക്ലാസെടുത്തു. ഹേമന്ത് ഭാസ്കർ, വിനോദ് അമ്മവീട്, ലക്ഷ്മി രാഗേഷ്, ജോർജ് മേലാടൻ, ബിനോയ് രാജ്, വേണു എം. നായർ, സുഹാസ് ദേശ്മുഖ്, അഭിഷേക് കൊക്കട്ടെ എന്നിവർ സംബന്ധിച്ചു. ക്ലബിെൻറ സ്ഥാപക പ്രസിഡൻറ് അടക്കമുള്ളവരെ ആദരിക്കുകയും ചെയ്തു.പരിപാടിക്ക് ജെ.എം. എബ്രഹാം, സജിമോൻ തെക്കേൽ, നിഖിൽ കൈമൾ, നൗഷാദ് പാറപ്പുറത്ത് എന്നിവർ നേതൃത്വം നൽകി. പ്രസാദ് കട്ടിലക്കോട് സ്വാഗതവും നന്ദിനി കണ്ണൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.