ഗ്രാൻഡ് ഇഫ്താർ ഒരുക്കി അൽ ഖുവൈർ കെ.എം.സി.സി
text_fieldsഅൽ ഖുവൈർ ഏരിയ കെ.എം.സി.സി നടത്തിയ ഗ്രാൻഡ് ഇഫ്താർ
മസ്കത്ത് : ഒമാൻ സ്പോർട്സ് ക്ലബിൽ അൽ ഖുവൈർ ഏരിയ കെ.എം.സി.സി നടത്തിയ ഗ്രാൻഡ് ഇഫ്താർ ജനപങ്കാളിത്തം കൊണ്ടും സംഘടനാമികവ് കൊണ്ടും ശ്രദ്ധേയമായി. പൊതുയോഗം വേൾഡ് കെ.എം.സി.സി ഉപാധ്യക്ഷൻ സി.കെ.വി യൂസുഫ് ഉദ്ഘാടനം ചെയ്തു.
ഏരിയ കെ.എം.സി.സി പ്രസിഡന്റ് ഷാഫി കോട്ടക്കൽ അധ്യക്ഷതവഹിച്ചു. ജയദേവ് തിരുമേനി മുഖ്യാതിഥിയായി. എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ് ഉമർ വാഫി നിലമ്പൂർ റമദാൻ ഉദ്ബോധനം നടത്തി. മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി നേതാക്കളായ അഷ്റഫ് കിണവക്കൽ, ഷമീർ പാറയിൽ, ഷാജഹാൻ പഴയങ്ങാടി, സീനിയർ നേതാക്കളായ എം.ടി. അബൂബക്കർ, ഖാലിദ് കുന്നുമ്മൽ എന്നിവർ ആശംസകൾ നേർന്നു.
ഇന്ത്യൻ എംബസി പ്രതിനിധികളായി നിഖിൽ, മുഹമ്മദ് ഷാഫി, ജസീൽ മോൻ, ലത്തീഫ്, മലബാർ വിങിനെ പ്രതിനിധീകരിച്ച് നൗഷാദ് കാക്കേരി, എസ്.ഐ.സി സെക്രട്ടറി മുബാറക്ക് വാഫി കോൽമണ്ണ, മസ്കത്ത് സുന്നി സെന്ററിനെ പ്രതിനിധീകരിച്ച് ജമാൽ ഹമദാനി കാപ്പാട്, ആരിഫ് സാഹിബ്, മുസ്തഫ ചെങ്ങളായി , ഇന്ത്യൻ ഇസ്ലാഹി സെന്റർ ഒമാൻ വിഭാഗത്തെ പ്രതിനിധീകരിച്ച് ഡോക്ടർ റഹീം, ബദ്ർ സമ ഹോസ്പിറ്റൽ സി.ഇ.ഒ പി.ടി. സമീർ, ഫസ്റ്റ് എക്സ്ചേഞ്ച് സി.ഇ.ഒ നബീൽ, ബദ്ർ സമ മാനേജർ സണ്ണി ചാക്കോ, മെഡിക്കൽ ഓഫിസർ ഡോ. പോൾ എബ്രഹാം, ഒമാൻ ബ്ലഡ് ബാങ്ക് പ്രതിനിധി സൈദ് നിലമ്പൂർ, മറ്റു സംഘടന പ്രതിനിധികളായ ഫിറോസ് മയിലാടൻ, നജീബ്, സലാം എന്നിവരും സംബന്ധിച്ചു.
രണ്ടായിരത്തി അഞ്ഞൂറിലധികം പേർക്ക് ഇഫ്താർ ഒരുക്കാൻ സാധിച്ചതിൽ അൽഖുവൈർ ഏരിയ കമ്മിറ്റിയും പ്രവർത്തകരും സംതൃപ്തിയിലാണെന്ന് സ്വാഗതസംഘം ചെയർമാൻ അബ്ദുൽ കരീം പേരാമ്പ്രയും കൺവീനർ ഹാഷിം വയനാടും അഭിപ്രായപെട്ടു. ഭാരവാഹികളായ ശിഹാബ് മേപ്പയ്യൂർ, ഷാജിർ മുയിപ്പോത്ത്, ഹാഷിം പാറാട്, റിയാസ് തൃക്കരിപ്പൂർ ശറഫുദ്ധീൻ പുത്തനത്താണി എന്നിവരുടെ നേതൃത്വത്തിൽ വളന്റിയർ സേവനം നിയന്ത്രിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.