Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightദോ​ഫാ​റി​ൽ അ​ൽ...

ദോ​ഫാ​റി​ൽ അ​ൽ മ​സ്യൂ​ന ആ​ശു​പ​ത്രി തു​റ​ന്നു

text_fields
bookmark_border
hospital
cancel
camera_alt

ദോ​ഫാ​റി​ലെ അ​ൽ മ​സ്യൂ​ന ആ​ശു​പ​ത്രി

മ​സ്ക​ത്ത്: മേ​ഖ​ല​യി​ലെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന് കു​തി​പ്പ് പ​ക​ർ​ന്ന് ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ അ​ൽ മ​സ്യൂ​ന ആ​ശു​പ​ത്രി തു​റ​ന്നു. ആ​രോ​ഗ്യ മ​ന്ത്രാ​ല​യം 15.4 ദ​ശ​ല​ക്ഷം റി​യാ​ൽ ചെല​വി​ലാ​ണ് ആ​ശു​പ​ത്രി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

അ​ടി​യ​ന്ത​ര, ഡ​യാ​ലി​സി​സ്, എ​ക്സ്-​റേ, ല​ബോ​റ​ട്ട​റി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് പു​റ​മെ പ്ര​സ​വ​ത്തി​നും പു​രു​ഷ​ന്മാ​ർ​ക്കും സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യി 50 കി​ട​ക്ക​ക​ളും വാ​ർ​ഡു​ക​ളും സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്നു. ബ​യോ​മെ​ഡി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ് വ​ർ​ക്ക് ഷോ​പ്, മെ​ഡി​ക്ക​ൽ വെ​യ​ർ​ഹൗ​സ്, ജ​ന​റ​ൽ സ്റ്റോ​ർ എ​ന്നി​വ​യും ആ​ശു​പ​ത്രി​യി​ലെ സ​ഹാ​യ യൂ​നി​റ്റു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

8,000ത്തി​ല​ധി​കം പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും ആ​ശു​പ​ത്രി​യി​ലൂ​ടെ പ്ര​യോ​ജ​നം ല​ഭി​ക്കും. പ്ര​ദേ​ശ​ത്തെ വി​പു​ല​മാ​യ വൈ​ദ്യ പ​രി​ച​ര​ണ​ത്തി​ന്‍റെ ആ​വ​ശ്യം പ​രി​ഹ​രി​ക്കാ​നും ഇ​ത് സ​ഹാ​യ​ക​മാ​കും. ദോ​ഫാ​റി​ലെ ആ​രോ​ഗ്യ പ​രി​ര​ക്ഷാ ല​ഭ്യ​ത​യും ഗു​ണ​നി​ല​വാ​ര​വും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള പ്ര​തി​ബ​ദ്ധ​ത​ക്ക് അ​ടി​വ​ര​യി​ടു​ന്ന​താ​ണ് അ​ൽ മ​സ്യൂ​ന ആ​ശു​പ​ത്രി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsDhofarAl Mazyona Hospital
News Summary - Al Mazyona Hospital opened in Dhofar
Next Story