സ്പെഷല്‍ ഹെല്‍ത്ത് പാക്കേജുമായി അല്‍ സലാമ ഇന്റര്‍നാഷനൽ മെഡിക്കല്‍ സെന്റര്‍
text_fieldsമസ്കത്ത്: മബേല 8 ഹല്‍ബാന്‍ അല്‍ സലാമ ഇന്റര്‍നാഷനല്‍ മെഡിക്കല്‍ സെന്റര്‍ ഇന്ത്യന്‍ മീഡിയ ഫോറം ഒമാന്‍ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ഫുള്‍ബോഡി ചെക്കപ്പ് സ്പെഷല്‍ ഹെല്‍ത്ത് പാക്കേജ് ഒരുക്കി. ആരോഗ്യ സ്ഥിതികളെ കൃത്യമായി പരിശോധിക്കുന്നതിലൂടെ ശാരീരിക സാഹചര്യങ്ങളെയും വെല്ലുവിളികളെയും കൃത്യമായി മനസ്സിലാക്കുന്നതിനും ഇതനുസരിച്ച് ജീവിതശൈലിയില്‍ മാറ്റം കൊണ്ടുവരുന്നതിനും സഹായിക്കുമെന്ന് മെഡിക്കല്‍ സെന്റര്‍ മാനേജ്മെന്റ് പ്രതിനിധികള്‍ സൂചിപ്പിച്ചു. സാധാരണക്കാരായ ആളുകള്‍ക്കും ആരോഗ്യ പരിചരണം ഉറപ്പുവരുത്തുകയാണ് അല്‍ സലാമ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് ഡയറക്ടര്‍ ഡോ. സിദ്ദീഖ് തേവര്‍തൊടി പറഞ്ഞു. ഏറ്റവും കുറഞ്ഞ ചെലവില്‍ ചികിത്സ ഉറപ്പുവരുത്തിന് ആവശ്യമായ പാക്കേജുകളും നിരക്കുകളും ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രമേഹം, കൊളസ്ട്രോള്‍, യൂറിക് ആസിഡ്, ക്രിയാറ്റിന്‍ തുടങ്ങിയവ കൃത്യമായി പരിശോധിച്ച് ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ച് ജീവിതം ക്രമപ്പെടുത്തിയാല്‍ അസുഖങ്ങളെ അകറ്റി നിര്‍ത്താന്‍ സാധിക്കുമെന്ന് ഡയറക്ടര്‍ ഡോ. റഷീദലി പറഞ്ഞു. നൂതന ആരോഗ്യ സംവിധാനങ്ങളുള്ള രാജ്യമായി സുല്‍ത്താനേറ്റ് മാറുകയാണെന്നും അല്‍ സലാല മെഡിക്കല്‍ സെന്റര്‍ ഇതിന് മികച്ച മാതൃകയാണെന്നും സ്പോണ്സര് മാജിദ് അലി റാഷിദ് അല്‍ സൈദി പറഞ്ഞു. മാര്‍ക്കറ്റിങ് മാനേജര്‍മാരായ റാഷിഖ്, അസ്ലം എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
13 പരിശോധനകളും 69 ഫലങ്ങളും ഉള്‍പ്പെടുന്ന സ്പെഷല്‍ ഹെല്‍ത്ത് പാക്കേജ് സാധാരണക്കാരായ പ്രവാസികള്‍ക്ക് ഉപയോഗപ്പെടുത്താവുന്ന നിലയില്‍ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ലഭ്യമാക്കിയിരിക്കുന്നത്. 145 റിയാല്‍ ചെലവ് വരുന്ന പാക്കേജ് ഇപ്പോള്‍ 12 റിയാലിന് ലഭ്യമാണ്. കിഡ്നി ഫങ്ഷന് ടെസ്റ്റ്, ലിവര്‍ ഫംഗ്ഷന് ടെസ്റ്റ്, ലിപിഡ് പ്രൊഫൈല്‍, ഡയബറ്റിക് സ്ക്രീനിങ്, വിറ്റാമിൻ ഡി ടോട്ടല്‍, തൈറോയ്ഡ് സ്ക്രീനിങ്, കാത്സ്യം ടെസ്റ്റ്, ഐന്റ ടെസ്റ്റ്, കംപ്ലീറ്റ് ബ്ലഡ് കൗണ്ട്, ബ്ലഡ് ഷുഗര്‍, യൂറിന്‍ റൂട്ടീന്‍ എക്സാമിനേഷന്, ഇ.സി.ജി, ചെസ്റ്റ് എക്സ് റേ എന്നിവ ഉള്‍പ്പെടുന്നതാണ് ഹെല്‍ത്ത് പാക്കേജ്. പരിശോധനകള്‍ക്കു ശേഷം ഡോക്ടറുടെ കണ്‍സള്‍ട്ടേഷനും സൗജന്യമായി ലഭിക്കും. ആഗസ്ത് 31 വരെ വെള്ളിയാഴ്ചയൊഴികെയുള്ള ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ രാത്രി 12മണിവരെ ഈ പരിശോധന നടത്താനുള്ള സൗകര്യമുള്ളത്. വെള്ളിയാഴ്ച രാവിലെ എട്ട് മുതല്‍ 11 വരെയും ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി 10 വരെയും പാക്കേജ് ലഭ്യമാകും. 96567618 എന്ന നമ്പറില്‍ മുന്‍കൂട്ടി വിളിച്ച് ബുക്ക് ചെയ്യാമെന്ന് അല്‍ സലാമ ഇന്റര്‍നാഷനല്‍ മെഡിക്കല്‍ സെന്റര്‍ മാനേജ്മെന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.