അല്‍ സലാമ പോളിക്ലിനിക് പത്താം വാര്‍ഷികം: ലോഗോ പുറത്തിറക്കി
text_fieldsമസ്കത്ത്: മബേല അല്‍ സലാമ പോളിക്ലിനിക്കിന്റെ പത്താം വാര്‍ഷിക ലോഗോ മസ്കത്ത് മാനി ഹോട്ടല്‍ ആന്‍ഡ് സ്യൂട്ട്സ് മബേലയില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു. മുഖ്യാതിഥി പ്രൈവറ്റ് ഹെല്‍ത്ത് ഇന്സ്റ്റിറ്റ്യൂഷന് ഡയറക്ടര്‍ ജനറല്‍ ഡോ. മുഹന്ന നാസര്‍ അല്‍ മസ്ലാഹി ലോഗോ പുറത്തിറക്കി. മാനേജിങ് ഡയറക്ടര്‍ സലിം അല്‍ ജാബ്രി, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. റഷീദ് അലി, ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. സിദ്ദീഖ് മങ്കട, സീനിയര്‍ മാര്‍ക്കറ്റിങ് മാനേജര്‍ നികേഷ് പൂന്തോട്ടത്തില്‍, ബ്രാഞ്ച് മാനേജര്‍ സഫീര്‍ വെള്ളാടത്ത്, ഫിനാന്‍സ് മാനേജര്‍ ഗിരീഷ് മായന്നൂര്‍, പബ്ലിക് റിലേഷന്‍സ് മേധാവി ഖദീജ അല്‍ ബലൂഷി, മാര്‍ക്കറ്റിങ് മാനേജര്‍ സമീര്‍ എന്നിവര്‍ സംബന്ധിച്ചു.
2014 ഒക്ടോബര്‍ 24ന് നാലു വിഭാഗങ്ങളും 14 ജീവനക്കാരുമായി മബേലയില്‍ പ്രവര്‍ത്തനം ആരംഭിച്ച അല്‍ സലാമ പോളിക്ലിനിക് 10 വര്‍ഷത്തെ വിജയകരമായ യാത്രക്ക് ശേഷം മൂന്നു ശാഖകളിലേക്കും 16 വകുപ്പുകളിലേക്കും വ്യാപിപ്പിച്ചുവെന്ന് മാനേജ്മെന്റ് അധികൃതകര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. സൂപ്പര്‍ സ്പെഷാലിറ്റികള്‍ കാര്‍ഡിയോളജി, പാത്തോളജി, ഡെര്‍മറ്റോളജി, ഇന്റേണല്‍ മെഡിസിന്, ഒഫ്താല്‍മോളജി, പീഡിയാട്രിക്സ്, ഇ.എന്‍.ടി, ഗൈനക്കോളജി, ഡയബറ്റോളജി, റേഡിയോളജി, ജനറല്‍ സര്‍ജറി, ഓര്‍ത്തോപീഡിക്സ്, ഐ.വി.എഫ് ഡിപ്പാര്‍ട്ട്മെന്റ്, ഓര്ത്തോഡോണ്ടിക്സ് ആൻഡ് ഡെന്റല്‍ വിഭാഗം തുടങ്ങിയവ ലഭ്യമാണ്.
നിലവില്‍ മൂന്നു ശാഖകളിലായി 40 ഡോക്ടര്‍മാരും 150ല്‍ അധികം ജീവനക്കാരും സേവനം അനുഷ്ഠിക്കുന്നുണ്ട്. ഒമാനികള്‍ക്കും മറ്റു രാജ്യക്കാര്‍ക്കും മികച്ച ആരോഗ്യസേവനം ലഭ്യമാക്കിവരികയാണ്. അല്‍ സലാമ പോളിക്ലിനിക്കില്‍ ഇതിനോടകം അഞ്ചു ലക്ഷത്തിലധികം രോഗികള്‍ ചികിത്സ തേടിയെത്തി. പത്താം വാര്‍ഷികത്തോടനുബന്ധിച്ച് മബേല അല്‍ സലാമ പോളിക്ലിനിക്കില്‍ കുറഞ്ഞ ചെലവില്‍ നിരവധി ആരോഗ്യ പാക്കേജുകളും രക്തദാന ക്യാമ്പുകളും വിവിധ സാമൂഹിക-സേവന പ്രവര്‍ത്തനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. 82 ഒമാനി റിയാല്‍ ചെലവ് വരുന്ന മെഡിക്കല്‍ ചെക്കപ്പ് പാക്കേജ് 10 റിയാലിന് ലഭ്യമാകും. അടുത്ത മാസം 24 വരെ ഒരു മാസം ഈ പാക്കേജ് ലഭിക്കും. എല്ലാ ദിവസവും രാവിലെ ആറു മുതല്‍ രാവിലെ 10 വരെയാണ് പാക്കേജ് ചെക്കപ്പ് സമയം.
ഒക്ടോബര്‍ 24ന് പിറന്നാള്‍ ആഘോഷിക്കുന്ന 25 വയസ്സിന് മുകളില്‍ പ്രായവുമുള്ള ഒമാന്‍ ഐ.ഡിയോ വാലിഡ് റെസിഡന്‍ഡ് കാര്‍ഡോ ഉള്ള എല്ലാവര്ക്കും അല്‍ സലാമ പോളി ക്ലിനിക്കിന്റെ 82 റിയാല്‍ വരുന്ന മെഡിക്കല്‍ പാക്കേജ് ഈ കാലയളവില്‍ സൗജന്യമായി ലഭിക്കും. ഒക്ടോബര്‍ 12ന് മബേല അല്‍ സലാമ പോളി ക്ലിനിക്കില്‍ നടക്കുന്ന രക്തദാന ക്യാമ്പില്‍ രക്തം ദാനം ചെയ്യുന്ന എല്ലാവര്ക്കും ഒരു വര്‍ഷത്തെ ജി.പി, ഇന്റേണല്‍ മെഡിസിന് പരിശോധന സൗജന്യമായിരിക്കും. കൂടാതെ 82 റിയാല്‍ വരുന്ന ഹെല്‍ത്ത് പാക്കേജും സൗജന്യമായി ലഭിക്കും.രക്തദാനത്തിന് 79166358, 24451726 എന്നീ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.