‘ഹിമാം അള്‍ട്രാ മാരത്താണി’ൽ ലക്ഷ്യം കൈവരിച്ച് ആലപ്പുഴ സ്വദേശി
text_fieldsമസ്കത്ത്: ദാഖിലിയ ഗവർണറേറ്റിൽ നടന്ന 115 കിലോമീറ്റർ അന്തര്‍ദേശീയ ‘ഹിമാം അള്‍ട്രാ മാരത്താണി’ൽ ലക്ഷ്യം കൈവരിച്ച് ആലപ്പുഴ സ്വദേശി ബിന്നി ജേക്കബും. ലോകത്തിലെ തന്നെ ഏറ്റവും കഠിനമായ കായിക മത്സര ഇനങ്ങളിൽ ഒന്നാണ് ‘ഹിമാം അള്‍ട്രാ മാരത്താൺ’. 62ൽപരം രാജ്യങ്ങളിൽ നിന്നായി 750ലേറെ കായികതാരങ്ങൾ പങ്കെടുത്ത ഹിമാം അള്‍ട്രാ മരത്താണില് 30 മണിക്കൂർ നേരംകൊണ്ടാണ് 42കാരനായ ബിന്നി ജേക്കബ് ലക്ഷ്യം നേടിയത്.
സാധാരണ മാരത്തോണ്‍ ഓട്ടങ്ങളില്നിന്നും വ്യത്യസ്തമായി റോഡുകളിലൂടെ അല്ലാതെ മലനിരകളിലൂടെയും ചെങ്കുത്തായ കയറ്റങ്ങളിലൂടെയും കുത്തനെയുള്ള ഇറക്കങ്ങളിലൂടെയും വളരെ സാഹസികമായി നടത്തപ്പെടുന്ന ഈ മത്സരം പൂര്‍ത്തീകരിക്കുക ഏറെ ശ്രമകരമാണ്. ബിന്നി കഴിഞ്ഞ 10 വര്‍ഷമായി ഒമാനിലെ കൊസ്റ്റ് ഗാര്ഡിലാ ആണ് ജോലിചെയ്യുന്നത്. റോണിയയാണ് ഭാര്യ. ട്രീസ, കൊച്ചുറാണി, ജേക്കബ് എന്നിവരാണ് മക്കള്‍. ആലപ്പുഴയിലെ പ്രമുഖ സ്പോര്‍ട്സ് ക്ലബായ ‘അത്ലെറ്റിക്കോ ഡി ആലപ്പി’ മെംബര്‍ കൂടിയാണ് ബിന്നി. സ്വപ്നതുല്യമായ നേട്ടം കൈവരിക്കാൻ സഹായിച്ച എല്ലാവർക്കും നന്ദി അറിയുക്കുന്നതായി ബിന്നി ജേക്കബ് പറഞ്ഞു.
ഒമാന്റെ മനോഹരമായ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന തരത്തിലായിരുന്നു മത്സരം സംഘടിപ്പിച്ചിരുന്നത്. ജബൽ അഖ്ദർ, നിസ്വ, ഇസ്ക്കി, ബിർകത്ത് അൽ മൗസിൽ തുടങ്ങിയ സ്ഥലങ്ങളിലാണ് മത്സരങ്ങൾ അരങ്ങേറിയത്. ഈ വർഷത്തെ ഹ്രസ്വ കമ്യൂണിറ്റി റേസുകളിൽ രണ്ടായിരത്തോളം പേരാണ് മാറ്റുരച്ചത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.