അൾജീരിയൻ അന്താരാഷ്ട്ര പുസ്തകമേള; മനംകവർന്ന് ഒമാൻ പവലിയൻ
text_fieldsമസ്കത്ത്: അൾജീരിയയിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തമേളയിലെ ഒമാൻ പവലിയൻ സന്ദർശകരുടെ മനം കവരുന്നു. ഒമാനി പുസ്തകങ്ങളും ചരിത്രവും സാംസ്കാരിക പൈതൃകവും പര്യവേക്ഷണം ചെയ്യാൻ നിരവധി ആളുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെയെത്തിയത്.
നവംബർ 16 വരെയാണ് 27ാമത് അൽജിയേഴ്സ് അന്താരാഷ്ട്ര പുസ്തകമേള നടക്കുന്നത്. ഒമാൻ 80 ഓളം ശീർഷകങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് ഔഖാഫ് ആൻഡ് റിലീജിയസ് അഫയേഴ്സ് മന്ത്രാലയത്തിലെ ഇസ്ലാമിന്റെയും സാംസ്കാരിക വിനിമയത്തിന്റെയും ആമുഖ വകുപ്പ് ഡയറക്ടർ സയീദ് ബിൻ സലിം അൽ റിയാമി പറഞ്ഞു. അവയിൽ വാങ്ങാനുള്ള 43 ശീർഷകങ്ങളും ഒമാൻ ഗ്രാൻഡ് മുഫ്തി ശൈഖ് അഹമ്മദ് ബിൻ ഹമദ് അൽ ഖലീലിയുടെ 41 ശ്രദ്ധേയമായ കൃതികളുമുണ്ട്.
മഖാസിദ് അൽ ശരീഅ (നാല് വാല്യങ്ങൾ), ഇബാദി ജൂറിസ് പ്രുഡൻഷ്യൽ പ്രിൻസിപ്പിൾസ് (നാല് വാല്യങ്ങൾ), എൻസൈക്ലോപീഡിയ ഓഫ് ലൈറ്റ് (23 വാല്യങ്ങൾ) തുടങ്ങിയ സമഗ്ര ശേഖരങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്.
ഒമാനിലെ മസ്ജിദുകളും പുരാതന ആരാധനാലയങ്ങളും പോലുള്ള ഒമാന്റെ വാസ്തുവിദ്യാ പൈതൃകം ആഘോഷിക്കുന്ന പ്രസിദ്ധീകരണങ്ങൾക്കൊപ്പം ഇബാദി നിയമശാസ്ത്രം മുതൽ ഇസ്ലാമിക തത്ത്വചിന്ത വരെയുള്ള വിഷയങ്ങൾ ശ്രദ്ധേയമായ തലക്കെട്ടുകളിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.