കൂടുതൽ മഴ ലഭിച്ചത് അൽഹംറയിൽ
text_fieldsമസ്കത്ത്: കഴിഞ്ഞ രണ്ടുദിവസത്തിനിടെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ദാഖിലിയ ഗവർണറ്റേിലെ അൽഹംറ വിലായത്തിൽ. കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയത്തിന്റെ മഴ നിരീക്ഷണ കേന്ദ്രങ്ങളിൽനിന്ന് ശേഖരിച്ച കണക്കുകൾ പ്രകാരം 85 മി.മീ. മഴയാണ് ഇവിടെ കിട്ടിയത്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ പെയ്ത മഴയുടെ കണക്കാണിത്.
ബുറൈമി -35, നിസ്വ -30, ദങ്ക് -25 , ബഹ്ല -24, ഇസ്കി -19, മുദ്അബി -എട്ട് ഇബ്രി -ഏഴ്, യാങ്കുൽ -ആറ് മി.മീ. മഴയും ലഭിച്ചു. വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ മുറിച്ചുകടക്കാൻ ശ്രമിക്കരുതെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. ഒഴുകിക്കൊണ്ടിരിക്കുന്ന വാദി വാഹനങ്ങൾ ഉപയോഗിച്ച് മുറിച്ചുകടക്കുന്നത് ട്രാഫിക് നിയമത്തിലെ 49ാം വകുപ്പനുസരിച്ച് ശിക്ഷാർഹമാണ്.
മൂന്നുമാസം തടവോ അല്ലെങ്കിൽ 500 റിയാൽ പിഴയോ അടക്കേണ്ടിവരുമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.