നാല് പതിറ്റാണ്ട് ഒമാനിൽ പ്രവാസിയായിരുന്ന അലി ഹമീദ് നാട്ടിൽ നിര്യാതനായി
text_fieldsമസ്കത്ത്: 40 വർഷത്തോളം ഒമാനിൽ പ്രവാസിയായിരുന്ന കണ്ണൂർ താണ മാണിക്കക്കാവ് പേൾ വീട്ടിൽ അലി ഹമീദ് കണ്ടോത്ത് (61) നാട്ടിൽ നിര്യാതനായി. ബർക്കയിൽ ഫർണിച്ചർ വ്യാപാരം നടത്തി വരുകയായിരുന്നു. രണ്ടരമാസം മുമ്പാണ് ഹൃദയസംബന്ധമായ അസുഖത്തിന്റെ ചികിത്സക്ക് നാട്ടിലേക്ക് പോയത്. കണ്ണൂർ താളിക്കാവിൽ പ്രവർത്തിച്ചിരുന്ന ടൈം ഫർണിച്ചർ ഉടമയായിരുന്നു. പരേതരായ കണ്ടോത്ത് ഹമീദിന്റെയും നഫീസയുടെയും മകനാണ്. ഭാര്യ: ഷെരീഫ. മക്കൾ: സഫീറ, ഷബീർ, ഷുഹൈബ്. മരുമക്കൾ: സാജിദ്, ആഷിഫ, ഫാത്തിമ. സഹോദരങ്ങൾ: ജമീല, പരേതയായ റുഖിയ, റംല, സബിയ, ലത്തീഫ്, ഹാരിസ്, സെറീന, റഫീഖ്, റഹീം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.