അല്‍ഖുവൈര്‍ കെ.എം.സി.സി സ്നേഹ സംഗമം; പോസ്റ്റര്‍ പ്രകാശനം ചെയ്തു
text_fieldsമസ്കത്ത് കെ.എം.സി.സി അല്‍ ഖുവൈര്‍ ഏരിയയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സ്നേഹസംഗമം 2023ന്റെ പോസ്റ്റര്‍ കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി റഹീം വറ്റല്ലൂര്‍ പ്രകാശനം ചെയ്യുന്നു
മസ്കത്ത്: ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി മസ്കത്ത് കെ.എം.സി.സി അല്‍ ഖുവൈര്‍ ഏരിയയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സ്നേഹ സംഗമം-2023ന്റെ പോസ്റ്റര്‍ പ്രകാശനം കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി റഹീം വറ്റല്ലൂര്‍ നിര്‍വഹിച്ചു. അല്‍ ഖുവൈര്‍ കെ.എം.സി.സി ഓഫിസില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര കമ്മിറ്റി സെക്രട്ടറിമാരായ ഇബ്റാഹീം ഒറ്റപ്പാലം, സ്വാഗത സംഘം ചെയര്മാന് ബി.എസ്. ഷാജഹാന്, ഏരിയ കമ്മിറ്റി പ്രസിഡന്റ് ബി.എം. ഷാഫി കോട്ടക്കല്‍, സെക്രട്ടറി അബ്ദുല്‍ വാഹിദ് മാള, ട്രഷറര്‍ ഹബീബ് പാണക്കാട്, ഭാരവാഹികളായ കെ.പി. അബ്ദുല്‍ കരീം, റിയാസ് വടകര, സമദ് മച്ചിയത്ത്, ഹാഷിം പാറാട്, ഷാജിര്‍ മുയിപോത്ത്, എൻ. റിയാസ് തൃക്കരിപ്പൂര്‍, പ്രവര്‍ത്തക സമിതി അംഗങ്ങളായ നിഷാദ് മല്ലപ്പള്ളി, അബൂബക്കര്‍ പാലക്കാട്, അഹ്മദ് കബീര്‍, മൊയ്ദുട്ടി ഒറ്റപ്പാലം, നസീല്‍ കണ്ണൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.ഫെബ്രുവരി 17ന് വൈകീട്ട് 7.30 മുതല്‍ അല്‍ ഖുവൈര്‍ സാക്കിര്മാള് ബാള്‍ റൂമില്‍ നടക്കുന്ന പരിപാടി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് റയീസ് അഹ്മദ് ഉദ്ഘാടനം ചെയ്യും. നജീബ് കാന്തപുരം എം.എല്‍.എ മുഖ്യാതിഥിയാകും. പരിപാടിയോടനുബന്ധിച്ചു താജുദ്ദീന് വടകര നയിക്കുന്ന ഇശല്‍ വിരുന്നും ഉണ്ടായിരിക്കുന്നതാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.