Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅൽകൂദ് പ്രീമിയർ ലീഗ്:...

അൽകൂദ് പ്രീമിയർ ലീഗ്: ബി.എച്ച്​.ടി ക്രിക്കറ്റ്‌ ടീം ജേതാക്കൾ

text_fields
bookmark_border
അൽകൂദ് പ്രീമിയർ ലീഗ്: ബി.എച്ച്​.ടി ക്രിക്കറ്റ്‌ ടീം ജേതാക്കൾ
cancel
camera_alt

അ​ൽ​കൂ​ദ് പ്രീ​മി​യ​ർ ലീ​ഗ് ടൂ​ർ​ണ​മെ​ന്‍റി​ൽ ജേ​താ​ക്ക​ളാ​യ ബി.​എ​ച്ച്.​ടി ക്രി​ക്ക​റ്റ്‌ ടീം 

Listen to this Article

മ​സ്ക​ത്ത്​: അ​ൽ​കൂ​ദ് പ്രീ​മി​യ​ർ ലീ​ഗ് ടൂ​ണ​മെ​ന്‍റി​ൽ ബി.​എ​ച്ച്.​ടി ക്രി​ക്ക​റ്റ്‌ ടീം ​ജേ​താ​ക്ക​ളാ​യി. വൈ​മാ​ർ​ട്ട് ചാ​മ്പ്യ​ൻ​സി​നെ മൂ​ന്നു​വി​ക്ക​റ്റി​നാ​ണ്​ ത​ക​ർ​ത്ത​ത്. ടോ​സ് നേ​ടി ബാ​റ്റി​ങ്​ തെ​ര​ഞ്ഞെ​ടു​ത്ത വൈ​മാ​ർ​ട്ട്​ 108 റ​ൺ​സെ​ടു​ത്തു. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ബി.​എ​ച്ച്.​ടി 32ന് ​ആ​റ് വി​ക്ക​റ്റ് എ​ന്ന നി​ല​യി​ലേ​ക്ക് കൂ​പ്പു​കു​ത്തി​യെ​ങ്കി​ലും ഭ​വി​ത്ത്, ജു​നൈ​ദ്, ഷു​ഹൈ​ബ് എ​ന്നി​വ​രു​ടെ അ​വ​സ​രോ​ചി​ത പ്ര​ക​ട​ന​ങ്ങ​ളി​ലൂ​ടെ മ​ത്സ​ര​ത്തി​ലേ​ക്ക് ശ​ക്ത​മാ​യി തി​രി​ച്ചെ​ത്തു​ക​യാ​യി​രു​ന്നു. ഏ​ഴാം വി​ക്ക​റ്റി​ൽ നാ​ല് പ​ടു​കൂ​റ്റ​ൻ സി​ക്സ​റു​ക​ളു​മാ​യി ത​ക​ർ​ത്ത​ടി​ച്ച ഷു​ഹൈ​ബ് ടീ​മി​നെ വി​ജ​യ​ത്തി​ലെ​ത്തി​ച്ചു.

ജു​നൈ​ദാ​ണ്​ മാ​ൻ ഓ​ഫ് ദ ​മാ​ച്ച്. ടൂ​ർ​ണ​മെ​ന്റി​ന്റെ താ​ര​മാ​യും മി​ക​ച്ച ബാ​റ്റ​റാ​യും ബി.​എ​ച്ച്.​ടി​യു​ടെ ഷാ​നി​നെ​യും ബൗ​ള​റാ​യി വൈ​മാ​ർ​ട്ടി‍െൻറ ബി​ജേ​ഷി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ക്യാ​പ്റ്റ​ൻ ജു​നൈ​ദ്, വൈ​സ് ക്യാ​പ്റ്റ​ൻ ജി​ബി​ൻ അ​ഹ്‌​ലം, ടീം ​മാ​നേ​ജ​ർ ഷാ​ഫി സെ​യ്ത് എ​ന്നി​വ​ർ കി​രീ​ടം ഏ​റ്റു​വാ​ങ്ങി. ടൂ​ർ​ണ​മെ​ന്‍റ്​ ക​മ്മി​റ്റി ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ സൈ​നു​ൽ ആ​ബി​ദ് വി​ജ​യി​ക​ളെ അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BHT Cricket TeamAlkood Premier League
News Summary - Alkood Premier League: BHT Cricket Team Winners
Next Story