Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഎ​ല്ലാ വാ​ണി​ജ്യ...

എ​ല്ലാ വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളും ഇ-പേ​യ്‌​മെ​ന്റ് സൗ​ക​ര്യം ഒ​രു​ക്ക​ണം -മ​ന്ത്രാ​ല​യം

text_fields
bookmark_border
എ​ല്ലാ വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളും ഇ-പേ​യ്‌​മെ​ന്റ് സൗ​ക​ര്യം ഒ​രു​ക്ക​ണം -മ​ന്ത്രാ​ല​യം
cancel

മ​സ്ക​ത്ത്: എ​ല്ലാ വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളും ഇ​ല​ക്ട്രോ​ണി​ക് പേ​യ്‌​മെ​ന്റ് സേ​വ​ന​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്നും ഫോ​ൺ ന​മ്പ​റു​ക​ൾ വ​ഴി ബാ​ങ്ക് ട്രാ​ൻ​സ്ഫ​റു​ക​ൾ അ​ഭ്യ​ർ​ഥി​ക്കു​ന്ന​തി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്നും വാ​ണി​ജ്യ​വ്യ​വ​സാ​യ നി​ക്ഷേ​പ​ക പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ല​ക്ട്രോ​ണി​ക് പേ​യ്‌​മെ​ന്റ് ഓ​പ്ഷ​നു​ക​ൾ ന​ൽ​കാ​ത്ത സ്ഥാ​പ​ന​ങ്ങൾ​ക്കെ​തി​രെ ത​ജാ​വു​ബ് പ്ലാ​റ്റ്‌​ഫോം വ​ഴി റി​പ്പോ​ർ​ട്ട് ചെ​യ്യാ​വു​ന്ന​താ​ണ്.

ഉ​​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ഇ-​പേ​യ്മെ​ന്‍റ്​ സേ​വ​നം ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ക​ട ഉ​ട​മ​ക​ൾ​ക്കാ​യി നി​ര​വ​ധി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ത്തി​യി​രു​ന്നു. ക്ര​യ​വി​ക്ര​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ക​സ്റ്റ​മ​ർ സ​ർ​വി​സ് മാ​നേ​ജ്‌​മെ​ന്റ്, ഫി​നാ​ൻ​ഷ്യ​ൽ എ​ന്നി​വ ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​ന് പു​റ​മെ, പ​ണ​മി​ട​പാ​ടി​ലെ സു​ര​ക്ഷാ അ​പ​ക​ട​സാ​ധ്യ​ത​ക​ൾ കു​റ​ക്കു​ന്ന​തി​നും, സ​മ​ഗ്ര​മാ​യ ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​നം കൈ​വ​രി​ക്കു​ന്ന​തി​നു​മു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ ഇ-​പേ​യ്മെ​ന്‍റ്​ സം​വി​ധാ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

മോ​ഷ​ണം, വ​ഞ്ച​ന, വ്യാ​ജ ബി​ല്ലി​ങ് എ​ന്നി​വ ത​ട​യ​ലും ഇ​തി​ന്‍റെ ല​ക്ഷ്യ​ങ്ങ​ളൊ​ന്നാ​ണ്. ഇ​ത് ന​ട​പ്പി​ൽ വ​രു​ത്താ​ത്ത സ്ഥാ​പ​ന​ങ്ങ​ക്കെ​തി​രെ പി​ഴ​യ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ അ​ധി​കൃ​ത​ത​ർ എ​ടു​ക്കു​ക​യ്തി​യും ചെ​രു​ന്നു. 2022 ജ​നു​വ​രി​യി​ലാ​ണ്​ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ഇ-​പേ​യ്മെ​ന്‍റ്​ സം​വി​ധാ​നം അ​ധി​കൃ​ത​ർ നി​ർ​ബ​ന്ധ​മാ​ക്കി തു​ട​ങ്ങി​യ​ത്​. ഇ​ത​നു​സ​രി​ച്ച് പ​ല സ്ഥാ​പ​ന​ങ്ങ​ളും ഇ-​പേ​യ്​​മെ​ന്റ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തു​വ​രെ​യും സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്താ​ത്ത സ്ഥാ​പ​ങ്ങ​ൾ​ക്കെ​തി​രെ​യാ​ണ്​ ന​ട​പ​ടി​ക​ൾ എ​ടു​ത്തു​ക്കൊണ്ടി​രി​ക്കു​ന്ന​ത്.

ഫു​ഡ് സ്റ്റ​ഫ് സ്ഥാ​പ​ന​ങ്ങ​ൾ, സ്വ​ർ​ണ്ണം-​വെ​ള്ളി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ, റ​സ്റ്റാ​റ​ന്റു​ക​ൾ, ക​ഫേ​ക​ൾ, പ​ച്ച​ക്ക​റി,പ​ഴ വ​ർ​ഗ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ, ഇ​ല​ക്ട്രോ​ണി​ക് സ്ഥാ​പ​ന​ങ്ങ​ൾ, കെ​ട്ടി​ട നി​ർ​മാ​ണ ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ, പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ, വ്യ​വ​സാ​യ മേ​ഖ​ല, കോം​പ്ല​ക്സു​ക​ൾ, മാ​ളു​ക​ൾ, ഗി​ഫ്റ്റ് ഇ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യി​ലാ​ണ് ഇ-​പേ​യ്മെ​ന്റ് സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കി​യ​ത്.

അ​തേ​സ​മ​യം, വ്യാ​പാ​രി​ക​ൾ​ക്ക് ഇ-​പേ​യ്മെ​ന്‍റ് സം​വി​ധാ​ന​ത്തി​നു​ള്ള ഉ​പ​ക​ര​ണം നേ​ടു​ന്ന​തി​നു​ള്ള വെ​ല്ലു​വി​ളി​ക​ൾ മ​റി​ക​ട​ക്കാ​ൻ സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് ഒ​മാ​നു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​ത്​ വേ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്കാ​ൻ ബാ​ങ്കു​ക​ളു​മാ​യും ക​മ്പ​നി​ക​ളു​മാ​യും ഏ​കോ​പ​നം ന​ട​ക്കു​ന്നു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman governmentGulf NewsDigital Payment Service
News Summary - All commercial establishments should implement e-payment facility - Ministry
Next Story