ഓൾ കേരള വുമൺസ് മസ്കത്ത് വാർഷികാഘോഷം ‘അനോഖി’ 13ന്
text_fieldsമസ്കത്ത്: ഓൾ കേരള വുമൺസ് മസ്കത്ത് വാർഷികാഘോഷം സെപ്റ്റംബർ 13ന് വൈകുന്നേരം അഞ്ചര മുതൽ റൂവി അൽ ഫലജ് ഹോട്ടലിലെ ഗ്രാൻഡ് ഹാളിൽ അരങ്ങേറുമെന്ന് ഭാരവാഹികൾ വാർ സമ്മേളനത്തിൽ അറിയിച്ചു. ‘അനോഖി’ എന്ന പേരിൽ നടക്കുന്ന വാർഷികാഘോഷത്തിൽ ചലച്ചിത്രതാരം ശ്വേതാ മേനോൻ, സംവിധായകൻ നാദിർഷായുടെ മകളായ ഐഷ നാദിർഷ എന്നിവർ മുഖ്യാതിഥിയാകും.
കൂട്ടായ്മയിലെ അംഗങ്ങളുടെയും നാട്ടിൽനിന്നും വരുന്ന കലാകാരന്മാരുടെയും പരിപാടികൾ അരങ്ങേറും. തൃശൂർ ചാലക്കുടിയിലെ ‘ബ്രോ ഹൗസ് ’ ബാൻഡിന്റെ ഡി.ജെ, ചെണ്ട വിത്ത് വാട്ടർ ഡ്രം ആയിരിക്കും പരിപാടിയുടെ മുഖ്യ ആകർഷണം. ആർ.ജെ.ഡാൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ കലാകാരന്മാരുടെ ക്ലാസിക്കൽ നൃത്ത നാടകം തുടങ്ങിയവ അരങ്ങേറും. പരിപാടിയിലേക്ക് പ്രവേശനം പാസ് മൂലം നിയന്ത്രിക്കും.
ഏഴു വർഷങ്ങൾക്കു മുമ്പ് മസ്കത്തിലെ കുടുംബിനികളുടെ കൂട്ടായ്മയായി ആരംഭിച്ച ഓൾ കേരള വുമൺസ് മസ്കത്തിൽ ആയിരത്തി മുന്നൂറിലേറെ അംഗങ്ങളുണ്ട് .കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ നിരവധി കലാ സാംസ്കാരിക പ്രവർത്തനങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളും കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.
അംഗമാകാൻ താൽപര്യമുള്ളവർക്ക് ‘ഓൾ കേരള വുമൺസ് മസ്കത്തിന്റെ’ സാമൂഹിക മാധ്യമ പേജുകൾ വഴി കൂടുതൽ വിവരങ്ങൾ അറിയാം. റഹൂഫിയ തൗഫീഖ് , അനൂജ ഫിറോസ് , അമൃത റെനീഷ് , നാദിയ ഷംസ് , സരിത ഷെറിൻ, സിയാന ഷജീർ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.