അൽ മനാർ ആയുർവേദിക് സെൻറർ ഇന്ന് ഉദ്ഘാടനം ചെയ്യും
text_fieldsമസ്കത്ത്: യു.എ.ഇയിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന അൽ മനാർ ആയുർവേദിക് സെൻററിെൻറ പ്രവർത്തനം ഒമാനിേലക്കും വ്യാപിപ്പിക്കുന്നു. ഒമാനിലെ ആദ്യ സെൻറർ അൽ ഖൂദ് അൽ മസുൺ സ്ട്രീറ്റിൽ നൂർ ഷോപ്പിങ്ങിന് സമീപം ഇന്ന് പ്രവർത്തനമാരംഭിക്കും. രാത്രി 7.30ന് നടക്കുന്ന ചടങ്ങിൽ സ്റ്റേറ്റ് കൗൺസിൽ അംഗം ഡോ. മുന അബ്ദുല്ല അൽ ബഹ്റാനി ഉദ്ഘാടനം നിർവഹിക്കുമെന്ന് സ്ഥാപനാധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ കഴിഞ്ഞ 35 വർഷത്തോളമായി പ്രവർത്തിക്കുന്ന പി.കെ.എം ആയുർവേദിക് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെൻററിെൻറ സഹോദര സ്ഥാപനമാണ് അൽ മനാർ ആയുർവേദിക് സെൻറർ. പുറംവേദനക്കുള്ള ചികിത്സയാണ് ഇവിടത്തെ സ്പെഷാലിറ്റി. ആയുർവേദം നിഷ്കർഷിക്കുന്ന സമയമായ പുലർച്ചെ നാലു മുതൽ ഇവിടെ ചികിത്സ ആരംഭിക്കും. ജീവിത ശൈലീ രോഗങ്ങളുടെ ചികിത്സ, ഒാൾഡ് ഏജ് കെയർ തുടങ്ങിയവക്ക് പ്രത്യേക പാക്കേജുകളും ഉണ്ടാകും. സെൻററിെൻറ ചുമതലയുള്ള ഡോ.കെ.താജിർ, പി.കെ.എം ആയുർവേദിക് ഹോസ്പിറ്റൽ ചീഫ് ഫിസിഷ്യൻ ജലീൽ ഗുരുക്കൾ, സ്പോൺസർ അഹ്മദ് ആദം അൽ ശരീഖി, പാർട്ണേഴ്സായ ലുഖ്മാനുൽ ഹക്കീം, ആസിഫ്, നൗഫൽ, ജമാൽ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.