പി.സി.ആറിന് ബദൽ: പുതിയ പരിശോധനരീതി വികസിപ്പിച്ചെടുത്ത് ഒമാനി ഗവേഷകർ
text_fieldsമസ്കത്ത്: പി.സി.ആറിന് ബദലായി ഉപയോഗിക്കാവുന്ന പുതിയ കോവിഡ് പരിശോധനരീതി വികസിപ്പിച്ചെടുത്ത് സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഗവേഷകർ. കുറഞ്ഞ ചെലവുവരുന്ന ഇൗ പരിശോധന വഴി 20 മുതൽ 30 മിനിറ്റ് വരെ സമയത്തിനുള്ളിൽ ഫലമറിയാൻ സാധിക്കും. റാപിഡ് ആൻഡ് സെൻസിറ്റിവ് കളറോമെട്രിക് റിവേഴ്സ് ട്രാൻസ്ക്രിപ്ഷൻ ലൂപ് മീഡിയേറ്റഡ് െഎസോതെർമൽ ആംപ്ലിഫിക്കേഷൻ (ആർടി- ലാംപ്) അടിസ്ഥാനമാക്കിയാണ് പുതിയ പരിശോധനരീതിയിൽ രോഗനിർണയം നടത്തുന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ കോവിഡ്-19 റിസർച് പ്രോഗ്രാമിെൻറ ധനസഹായത്തോടെ നടന്ന ഗവേഷണത്തിന് ഡോ. ഹയ്തം അലിയാണ് നേതൃത്വം നൽകിയത്.
നിലവിലെ അവസ്ഥയിൽ ആർ.ടി.പി.സി.ആറിന് പകരമായി ഉപയോഗിക്കാവുന്ന പരിശോധനരീതിയാണ് ഇതെന്ന് ഗവേഷണ പ്രോജക്ടിലെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ. അലി പറഞ്ഞു. കോവിഡ് വൈറസിെൻറ 80 വൈറൽ ജെനോം പതിപ്പുകൾ വരെ കണ്ടെത്താൻ നിലവിൽ സാധിക്കും. വരുംനാളുകളിൽ ഇത് കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ഡോ. അലി പറഞ്ഞു.
സുൽത്താൻ ഖാബൂസ് സർവകലാശാലയിൽ ലഭിച്ച 145 സാമ്പിളുകൾ ഇൗ രീതി ഉപയോഗിച്ച് പരിശോധിച്ചതിൽ മികച്ച ഫലമാണ് ലഭിച്ചത്.പരിശോധനക്ക് ഒൗദ്യോഗികമായി ഉപയോഗിക്കുന്ന തലത്തിലേക്ക് ഇതിനെ മാറ്റുന്നതിനായുള്ള പ്രവർത്തനങ്ങൾ നടന്നുവരുകയാണെന്നും ഡോ. അലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.