'അമാദ് ദുകം 22' പരിപാടിക്ക് തുടക്കം
text_fieldsമസ്കത്ത്: ദുകം സാമ്പത്തികമേഖലയിൽ 'അമാദ, എദുകം 22' പരിപാടിക്ക് തുടക്കമായി. സംസ്കാരം, കായികം, ഇന്നവേഷൻ, സാങ്കേതികവിദ്യ, സുസ്ഥിരത, വിനോദം തുടങ്ങി വിവിധ മേഖലകളിൽ 30ലധികം യുവജന പ്രവർത്തനങ്ങൾ പരിപാടിയുടെ ഭാഗമായി നടക്കും. ദുകമിലെ പ്രത്യേക സാമ്പത്തിക മേഖലയിലേക്ക് യുവാക്കളെയും അവരുടെ പദ്ധതികളെയും ആകർഷിക്കുക എന്നതാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടുകൾ, പുനരുപയോഗ ഊർജം എന്നിവയുമായി ബന്ധപ്പെട്ട യുവജന പ്രവർത്തനങ്ങളും പദ്ധതികളും ആകർഷിക്കാൻ മേഖല ഒരുങ്ങിയതായി ദുകമിലെ പ്രത്യേക സാമ്പത്തിക മേഖലയുടെ ചുമതലയുള്ള സി.ഇ.ഒ എൻജിനീയർ അഹമ്മദ് ബിൻ അലി അകാക്ക് പറഞ്ഞു.
മെഡിറ്റേഷൻ സെഷൻ, ഇലക്ട്രിക് ബൈക്ക് സർക്യൂട്ട് (സ്കൂട്ടർ), പാഡിൽ ബോർഡ് ഗെയിമുകൾ, ഒബ്സ്റ്റാക്കിൾ കോഴ്സ് ഗെയിം, ഡ്രോണുകൾ, റിമോട്ട് കൺട്രോൾ കാർ റേസിങ് സർക്യൂട്ട്, ആർട്ട് ലാബുകൾ, വിഡിയോ, ടേബ്ൾ ഗെയിമുകൾ, തിയറ്ററുകൾ എന്നിവയുൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.