Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightജീവൻ തുടിക്കുന്ന...

ജീവൻ തുടിക്കുന്ന ചിത്രങ്ങളുമായി അമൽ കൃഷ്ണ

text_fields
bookmark_border
ജീവൻ തുടിക്കുന്ന ചിത്രങ്ങളുമായി അമൽ കൃഷ്ണ
cancel
camera_alt

അമൽ കൃഷ്​ണ പിണറായി വിജയന്‍റെയു​ം ഹൈസിൻത് മക്കാവ് പക്ഷിയുടെയും ചിത്രങ്ങളുമായി         

ജീവൻ തുടിക്കുന്ന വരകളുമായി ദാർസൈത്ത്​ ഇന്ത്യൻ സ്​കൂളിലെ 11ാം ക്ലാസ്​ വിദ്യാർഥി അമൽ കൃഷ്​ണ ശ്രദ്ധേയനാകുന്നു. 70​ മണിക്കൂറിലേറെ ചെലവഴിച്ച്​ അമൽ വരച്ച 'ഹൈസിൻത് മക്കാവ്' എന്ന പക്ഷിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. പെൻസിൽ ഡ്രോയിങ്ങിൽ തീർത്ത ഈ ചിത്രം കണ്ട്​ പലരും അത്ഭുതപ്പെടുകയുണ്ടായി.

ചെറുപ്പത്തിൽ കുറച്ചുകാലം ഡ്രോയിങ് പഠിച്ച​െതാഴിച്ചാൽ കാര്യമായ പരിശീലനം ഒന്നുംതന്നെ ചിത്രരചനയിൽ ലഭിച്ചിട്ടില്ല. എന്നാൽ, ചെറുപ്പം മുതൽക്കുതന്നെ ചുറ്റുപാടുകളെ നിരീക്ഷിക്കുന്ന സ്വഭാവം ഉണ്ടായിരുന്നുവെന്ന് പിതാവ് ഉണ്ണികൃഷ്‌ണൻ പറയുന്നു. ആദ്യമാദ്യം വരച്ചുതുടങ്ങിയത് വീട്ടുകാരുടെ പോർട്രേറ്റായിരുന്നു. അപ്പൂപ്പൻ, അമ്മൂമ്മ അങ്ങനെ വീട്ടിലെ അടുത്ത ബന്ധുക്കൾ ഇവരുടെയൊക്കെ ചിത്രങ്ങൾ പെൻസിൽ ഷെയ്ഡിങ് ഉപയോഗിച്ച് വരച്ചു. അതിൽനിന്നും കിട്ടിയ പ്രോത്സാഹനം കൂടുതൽ വരക്കാൻ പ്രേരണയായി.

ഒമാ‍െൻറ മുൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദി‍െൻറ ചിത്രവും ഏറെ അഭിപ്രായം പിടിച്ചുപറ്റിയതാണ്​. മുഖ്യമന്ത്രി പിണറായി വിജയൻ, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്​ലി, ഹാർദിക്‌ പാണ്ഡ്യ എന്നിവരെയൊക്കെ വരച്ചു. പക്ഷികളുടെ ചിത്രങ്ങൾ വരക്കുന്നതിൽ അമൽ പ്രത്യേക വാസന തന്നെ പ്രദർശിപ്പിക്കുന്നുണ്ട്​.

നാഷനൽ ജ്യോഗ്രഫിക്​​ ചാനലിൽ 'ഹൈസിൻത് മക്കാവ്' എന്ന പക്ഷിയെ കണ്ടതോടെ അതിനെക്കുറിച്ചുള്ള വിവരങ്ങൾ ഗൂഗിളിൽനിന്നു ശേഖരിച്ചാണ് വരക്കാൻ തുടങ്ങിയത്. പേസ്​റ്റൽ പെൻസിൽ ഉപയോഗിച്ച്​ 70 മണിക്കൂറിലേറെ ചെലവിട്ടാണ്​ ചിത്രം പൂർത്തിയാക്കിയത്. പലരും ഈ ചിത്രത്തി‍െൻറ മനോഹാരിത കണ്ട് അഭിനന്ദിച്ചിട്ടുണ്ട്​. പുറമെ ഒട്ടനവധി കുരുവികളുടെയും യൂറോപ്യൻ റോബിൻ എന്ന മറ്റു പക്ഷികളുടെയും ചിത്രങ്ങൾ വരച്ചിട്ടുണ്ട്.

ഇപ്പോൾ സയൻസ് ഗ്രൂപ്​ എടുത്തു പഠിക്കുന്ന അമലിന്​ പ്ലസ് ടുവിനുശേഷം ബി ആർക്കോ ഫൈൻ ആർട്​സോ എടുക്കാനാണ് താൽപര്യം. താൻ വരച്ച മുഖ്യമന്ത്രി പിണറായി വിജയ​െൻറയും വിരാട് കോഹ്​ലിയുടെയുമെല്ലാം ചിത്രങ്ങൾ അവർക്കു നൽകണമെന്നതും അമലി‍െൻറ ആഗ്രഹമാണ്​. അതോടൊപ്പം ത​െൻറ ചിത്രങ്ങളുടെ എക്സിബിഷൻ സംഘടിപ്പിക്കാനും ആലോചനയുണ്ട്. മുമ്പ്​ സ്‌കൂളിലും എല്ലാം ചില ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.

നിരവധി പുരസ്‌കാരങ്ങൾ അമൽ നേടിയിട്ടുണ്ട്. ചാർക്കോൾ, പേസ്​റ്റൽ പെൻസിൽ എന്നിവ ഉപയോഗിച്ചാണ്​ വരകൾ.മലപ്പുറം എടപ്പാൾ സ്വദേശിയാണ്​ പിതാവ്​ ഉണ്ണികൃഷ്​ണൻ. ഷൈത്രിയാണ് അമ്മ. ശ്യാം കൃഷ്​ണ അനുജനാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amal Krishna
News Summary - Amal Krishna with lively films
Next Story