അംബാസഡർ ഇബ്രിയിലെ ഇന്ത്യൻ കമ്യൂണിറ്റിയുമായി കൂടിക്കാഴ്ച നടത്തി
text_fieldsഇബ്രി: ഇബ്രിയിലെത്തിയ ഒമാൻ ഇന്ത്യൻ അംബാസഡർ അമിത് നാരംഗ് ഇന്ത്യൻ കമ്യൂണിറ്റിയുമായി കൂടിക്കാഴ്ച നടത്തി. ഇബ്രി ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സെക്കൻഡ് സെക്രട്ടറി ജയ്പാൽ നദ്ദയും പങ്കെടുത്തു. ഇബ്രിയിലേക്കുള്ള യാത്രാനുഭവം, ഇന്ത്യക്കാരോട് സംസാരിക്കാൻ ലഭിച്ചതിലുള്ള സന്തോഷവും അദ്ദേഹം പങ്കുവെച്ചു.ജനങ്ങളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും പരാതികൾക്കും അംബാസഡർ മറുപടി നൽകി.
സാമൂഹിക പ്രവർത്തകൻ ജമാൽ ഹസൻ, ഡോ. ഷൈഫ ജമാൽ എന്നിവർ നേതൃത്വം നൽകി. വിവിധ സംഘടനകളുടെ പ്രതിനിധികളും വിവിധ മേഖലയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ സമൂഹവും പങ്കെടുത്തു. ഇബ്രിയിലെ സാമൂഹ്യ പ്രവർത്തകരായ രവീന്ദ്രൻ ശ്രീകുമാർ, തമ്പാൻ, കെ.എം. സി. സിക്ക് വേണ്ടി മുനീർ തങ്ങൾ, നൗഫൽ അൻവരി, മാഹീൻ കുട്ടി, ഐ.സി.എഫിന് വേണ്ടി മുഹമ്മദ് അലി സഖാഫി, ഇസ്മായിൽ, നാസർ മാസ്റ്റർ, അസ്ലം ലത്തീഫി, ഇൻകാസിന് വേണ്ടി ടി.എസ്. ഡാനിയേൽ, അൻസാരി യൂസഫ്, മുരളി, വിനൂപ്, തമിൾ സംഘത്തിനു വേണ്ടി ഡോ. വിൽ ഫ്രെഡ്, രാജശേഖർ, ഹാർലിൻസ്, ഫിദ മുഹമ്മദ്, ഇബ്രി മലയാളി അസോസിയേഷൻ ഇമക്ക് വേണ്ടി മുഹമ്മദ് നിയാസ്, ജോസഫ് മൈക്കിൾ, ജമാൽ ഹസൻ എന്നിവർ ഉപഹാരവും നിവേദനവും സമർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.