യാത്രക്കാർക്ക് ആശ്വാസം; മസ്കത്തിൽ നിന്ന് എയർ ഇന്ത്യ വിമാനം രാത്രി പുറപ്പെടും
text_fieldsമസ്കത്ത്: ഒമാനിലെ മസ്കത്ത് വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനത്തിന്റെ ചിറകിന് തീപ്പിടിച്ച് യാത്ര തടസപ്പെട്ട സംഭവത്തിൽ പരിഹാരവുമായി അധികൃതർ. മസ്കത്തിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം രാത്രി പുറപ്പെടുമെന്നാണ് റിപ്പോർട്ട്.
മസ്കത്ത് പ്രാദേശിക സമയം 11.30നാണ് വിമാനം കൊച്ചിയിലേക്ക് പുറപ്പെടുക. വിമാനത്തിൽ പുക ഉയർന്നതിനെ തുടർന്നാണ് പകരം വിമാനം യാത്രക്കാർക്കായി ഏർപ്പെടുത്തിയത്.
പുക ഉയർന്ന സംഭവത്തെ കുറിച്ച് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അന്വേഷിക്കും.
ബുധനാഴ്ച ഉച്ചയോടെയാണ് ഒമാനിലെ മസ്കത്ത് വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനത്തിന്റെ ചിറകിന് തീപ്പിടിച്ചത്. യാത്രക്കാർ കയറി വിമാനം പുറപ്പെടാനിരിക്കെ ചിറകിൽ നിന്ന് പുക ഉയരുകയായിരുന്നു.
അപകടത്തിൽ ആർക്കും പരിക്കില്ല. വിമാനത്തിൽ നിന്ന് യാത്രക്കാരെ എമർജൻസി വാതിലിലൂടെ പുറത്തിറക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.