മത്രയിൽ മുഹബത്തിന്റെ ഖഹ്വ പകർന്ന് ഒമാനി പൗരൻ
text_fieldsമത്ര: മത്രയിലെ മൊത്ത വ്യാപാരമേഖലയിലെ മലയാളികളടക്കമുള്ള പ്രവാസികൾ കഴിഞ്ഞ ഒരുവർഷത്തിനിടെ ഒരിക്കലെങ്കിലും ഈ മുഹബത്തിന്റെ ഖഹ്വ രുചിച്ചു നോക്കാതെ പോയിട്ടുണ്ടാകില്ല. ബലദിയ്യ പാർക്കിന് സമീപം സ്വദേശി പൗരനായ ഖമീസ് ബിൻ സഈദ് അൽ സദ്ജാലിയാണ് സ്നേഹത്തിന്റെ രുചിക്കൂട്ടുപകർന്ന് ഖഹ്വയും കാപ്പിയും ചായയും വിളമ്പുന്നത്.
ഒരുവർഷം മുമ്പാണ് ബലദിയ്യ പാർക്കിലെ തന്റെ ഉടമസ്ഥതയിലുള്ള കടയിലെ ജീവനക്കാർക്ക് കുറച്ച് ചായയും ഖഹ്വയുമായെത്തുന്നത്. പിന്നീട് ആവശ്യക്കാരേറിയതോടെ തന്റെ ‘ചായ സൽക്കാരം’ വിപുലമാക്കുകയായിരുന്നു. ഇന്ന് നൂറിലേറെ പേർക്കാണ് സ്നേഹവിരുന്നൂട്ടുന്നത്.
കഴിഞ്ഞ വർഷത്തിനിടെ വാരാന്ത്യദിന അവധി ഒഴികെ സദ്ജാലിയുടെ കാപ്പിയുടെയും ഖഹ്വയുടെയും രൂചിയറിഞ്ഞവരാണ് മത്ര സൂഖിലെ പ്രവാസികൾ. രാവിലെ മൂന്ന് ഫ്ലാസ്ക്കുകളിലായി വീട്ടിൽനിന്ന് കൊണ്ടുവരുന്നവ മിനിറ്റുകൾക്കകം തീരുമെന്ന് സൂഖിലെ വ്യാപാരികൾ പറഞ്ഞു.
തന്റെ പ്രത്യേക കൂട്ടൊരുക്കിയാണ് ഖഹ്വ തയാറാക്കുന്നത്. അതുകൊണ്ടുതന്നെ ‘ബഹ്റൈൻ’ ഖഹ്വ എന്നാണ് സദ്ജാലി ഇതിനെ വിശേഷിപ്പിക്കാറ്. ദൈവപ്രീതിയും ഒപ്പം ആളുകളുടെ സന്തോവുമാണ് ഇത് മുന്നോട്ടുകൊണ്ടുപോകാൻ പ്രേരിപ്പിക്കുന്നതെന്ന് സദ്ജാലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.