മഹാത്മ ഗാന്ധിയെക്കുറിച്ച് ഒാൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു
text_fieldsമസ്കത്ത്: ഇന്ത്യൻ ഒാവർസീസ് കോൺഗ്രസ് (െഎ.ഒ.സി) ഒമാൻ ചാപ്റ്റർ ആഭിമുഖ്യത്തിൽ മഹാത്മ ഗാന്ധിയുടെ ജീവിത ദർശനങ്ങളെക്കുറിച്ച് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബർ 25 മുതൽ 29 വരെ വാട്സ്ആപ് ഗ്രൂപ്പുകൾ വഴിയാണ് പ്രാഥമിക തല മത്സരങ്ങൾ നടക്കുക. രാത്രി എട്ടുമണിക്ക് പ്രാഥമികതല മത്സരങ്ങൾ ആരംഭിക്കും. ഇതിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവരെ ഉൾപ്പെടുത്തി 31ന് സൂം ഒാൺലൈൻ പ്ലാറ്റ്ഫോം വഴി ഗ്രാൻഡ് ഫിനാലെയും നടക്കുമെന്ന് ഇന്ത്യൻ ഒാവർസീസ് കോൺഗ്രസ് ഒമാൻ പ്രസിഡൻറ് ജെ. രത്നകുമാർ പറഞ്ഞു.
31ന് രാത്രി ഒമ്പത് മണിക്ക് ആരംഭിക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ ഇന്ത്യൻ ഒാവർസീസ് കോൺഗ്രസ് ഗ്ലോബൽ ചെയർമാൻ സാം പിത്രോദ, ഇന്ത്യൻ ഒാവർസീസ് കോൺഗ്രസിെൻറ ചുമതലയുള്ള എ.െഎ.സി.സി സെക്രട്ടറി ഹിമാൻഷു വ്യാസ്, െഎ.ഒ.സി മിഡിലീസ്റ്റ് സെക്രട്ടറി ഡോ. ആരതി കൃഷ്ണ, കൺവീനർ മൻസൂർ പള്ളൂർ തുടങ്ങിയവരും പെങ്കടുക്കും. പ്രാഥമിക ഘട്ട മത്സരത്തിൽ പെങ്കടുക്കാൻ താൽപര്യമുള്ളവർ https://docs.google.com/forms/d/1oCFwuLu2VO4OYurb2tEHN92Ot3kHy8m2Z04Na8O6qXY/viewform?edit_requested=true#responses എന്ന ഗൂഗ്ൾ ഫോമിൽ രജിസ്റ്റർ ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.