അനസിെൻറ തിരിച്ചുവരവ് ഉണർവേകും –ഇഗോർ സ്റ്റിമാക്
text_fieldsമസ്കത്ത്: പ്രതിരോധനിരയിലെ കരുത്തുറ്റ താരം അനസ് എടത്തൊടികയുടെ തിരിച്ചുവര വ് ലോകകപ്പ് യോഗ്യതാറൗണ്ടിൽ ഒമാനുമായുള്ള മത്സരത്തിൽ ഇന്ത്യൻ നിരക്ക് ഉണർവേകു മെന്ന് പരിശീലകൻ ഇഗോർ സ്റ്റിമാക് പറഞ്ഞു. മാതാവിെൻറ വിയോഗ ദുഃഖം മാറുന്നതിനുമുേമ്പ രാജ്യത്തിനുവേണ്ടി കളിക്കാൻ ടീമിനോട് ചേരാനുള്ള അനസിെൻറ തീരുമാനത്തെ പ്രകീർത്തിക്കുന്നതായും ടൂർണമെൻറിന് മുന്നോടിയായി തിങ്കളാഴ്ച ഉച്ചക്ക് നടന്ന വാർത്തസമ്മേളനത്തിൽ സംസാരിക്കവേ കോച്ച് പറഞ്ഞു. ചൊവ്വാഴ്ച രാത്രി ഒമാൻ സമയം ഏഴിന് സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിലാണ് മത്സരം.
ഒാരോ സമയങ്ങളിലും കളിക്കാരുടെ പരിക്കുമൂലമോ മറ്റേതെങ്കിലും പ്രശ്നങ്ങൾ നിമിത്തമോ തങ്ങൾ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. മാതാവിെൻറ മരണവാർത്തയറിഞ്ഞ് അഫ്ഗാനിസ്താനുമായുള്ള മത്സരത്തിനു മുമ്പാണ് അനസ് ക്യാമ്പ് വിട്ടത്. വിയോഗത്തിെൻറ ദുഃഖം മാറുന്നതിനുമുേമ്പ തിരികെയെത്തിയ അനസിനെപ്പോലുള്ള കളിക്കാരാണ് തെൻറ ടീമിലുള്ളതെന്നും അവരെയോർത്ത് അഭിമാനിക്കുന്നതായും പറഞ്ഞ ഇഗോർ സ്റ്റിമാക് അനസിെൻറ മടങ്ങിവരവ് ടീമിന് മൊത്തത്തിൽ ഉണർവു പകരുമെന്നും പറഞ്ഞു.
ഒമാൻ ടീമിെൻറ ശക്തി കുറച്ചുകാണുന്നില്ലെന്ന് പറഞ്ഞ ഇഗോർ സ്റ്റിമാക് മികച്ച കളിക്കാരാണ് അവർക്കുള്ളതെന്ന് പറഞ്ഞു. ഗുവാഹതിയിൽ നടന്ന ആദ്യ മത്സരത്തിൽ ഇത് വ്യക്തമായതാണ്. എന്നിരുന്നാലും തങ്ങൾ ഇവിടെയെത്തിയത് വിജയിക്കാനാണെന്നും കോച്ച് ഇഗോർ സ്റ്റിമാക് പറഞ്ഞു.
ഏറ്റവും മികച്ച കളി കാഴ്ചവെക്കാനാണ് തങ്ങൾ എത്തിയതെന്ന് ഗോൾകീപ്പർ ഗുർചരൺ സിങ് സന്ധു പറഞ്ഞു. ഒമാൻ ശക്തമായ ടീം തന്നെയാണ്. ഒരു ടീം എന്ന നിലയിൽ ഇന്ത്യ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. മികച്ച ഫലം ലഭിക്കുന്നതിന് എല്ലാ കഴിവുകളും ഉപയോഗിച്ച് തങ്ങൾ കളിക്കുമെന്നും സന്ധു പറഞ്ഞു. ക്യാപ്റ്റൻ സുനിൽ ഛേത്രിയും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
ഇന്ത്യയുടെ ശക്തിയും ദൗർബല്യങ്ങളും തങ്ങൾക്കറിയാമെന്ന് തുടർന്ന് സംസാരിച്ച ഒമാൻ കോച്ച് എർവിൻ കേയ്മാൻ പറഞ്ഞു. ഞങ്ങൾ അതിൽ ശ്രദ്ധിക്കുന്നില്ല. മറിച്ച് തങ്ങളുടെ മികവുകളിൽ ഉൗന്നിയായിരിക്കും ഒമാൻ കളിക്കാനിറങ്ങുക. തങ്ങൾ ശരിയായ രീതിയിൽ കളിച്ചില്ലെങ്കിൽ വിലയൊടുക്കേണ്ടി വരുമെന്നും ഒമാൻ കോച്ച് പറഞ്ഞു. ഒമാൻ മിഡ്ഫീൽഡർ റായെദ് ഇബ്രാഹീം സാലെഹ് പരിക്കുമൂലം ഇന്ന് കളിക്കില്ല. ഉച്ചക്ക് രണ്ടു മുതൽ സ്റ്റേഡിയത്തിൽ പ്രവേശനം അനുവദിക്കും. ഭക്ഷണപാക്കറ്റുകളോ വെള്ളമോ കൊണ്ടുവരാൻ പാടുള്ളതല്ല. ജനറൽ ടിക്കറ്റിന് അഞ്ച് റിയാലും വി.െഎ.പി ടിക്കറ്റിന് പത്ത് റിയാലുമാണ് നിരക്ക്. ഇന്ത്യൻ ആരാധകർ സ്റ്റേഡിയത്തിെൻറ നാല്, അഞ്ച് ഗേറ്റുകളിലൂടെയാണ് പ്രവേശിക്കേണ്ടത്. സ്റ്റേഡിയത്തിൽ ടിക്കറ്റ് വിൽപന ഉണ്ടാകില്ലെന്ന് ഒമാൻ ഫുട്ബാൾ അസോസിയേഷൻ അറിയിച്ചിരുന്നു. ദാർസൈത്തിലെ സോഷ്യൽക്ലബ് ഒാഫിസിലും വിവിധ അൽ മഹാ പെട്രോൾ സ്റ്റേഷനുകളിലുമാണ് ഇന്ത്യൻ ആരാധകർക്കുള്ള ടിക്കറ്റുകൾ വിൽപന നടത്തിയത്. ജനറൽ ടിക്കറ്റുകൾ ഇതിനകം വിറ്റുപോയതായാണ് അറിയുന്നത്.
ഖത്തറും ഒമാനുമടങ്ങുന്ന ഇ ഗ്രൂപ്പിൽ മൂന്ന് സമനിലയും ഒരു തോൽവിയുമായി മൂന്ന് പോയൻറാണ് ഇന്ത്യയുടെ സമ്പാദ്യം. ഇതുവരെ നാലു കളികൾ കളിച്ച ഇന്ത്യ ഒരു കളിയിലും വിജയിച്ചിട്ടില്ല. കഴിഞ്ഞ ദിവസം മസ്കത്തിൽ നടന്ന മത്സരത്തിൽ ബംഗ്ലാദേശിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്തതിനെ തുടർന്ന് ഒമാെൻറ സമ്പാദ്യം ഒമ്പതു പോയൻറായി ഉയർന്നിട്ടുണ്ട്. പത്ത് പോയൻറുള്ള ഖത്തറാണ് ഗ്രൂപ്പിൽ ഒന്നാമത്.നാലു പോയൻറുള്ള അഫ്ഗാൻ മൂന്നാമതും ഒരു പോയൻറുള്ള ബംഗ്ലാദേശ് അവസാന സ്ഥാനത്തുമാണ് ഉള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.