കൊടുംചൂടും ലോക്ഡൗൺ സാധ്യതയും; വ്യാപാരികൾ ആശങ്കയിൽ
text_fieldsമസ്കത്ത്: പകൽസമയത്തെ കൊടുംചൂടും ലോക് ഡൗണും വ്യപാര സ്ഥാപനങ്ങെള പ്രതികൂലമായി ബാധിക്കുന്നു. നിലവിൽ കൊടുംചൂട് കാരണം പകൽസമയത്ത് ആരും പുറത്തിറങ്ങുന്നില്ല. വൈകീട്ട് അഞ്ചിന് ശേഷമാണ് ചൂടിന് ശമനം വരുന്നത്. ഉപഭോക്താക്കൾ എത്തിത്തുടങ്ങുന്നതോടെ സ്ഥാപനങ്ങൾ അടേക്കണ്ടിവരുന്നതിനാൽ ഇൗ സമയത്തും കാര്യമായ വ്യാപാരം നടക്കുന്നില്ല.
പകൽ ചൂടും എട്ടുമണിയോടെ താമസസ്ഥലത്ത് എത്തേണ്ടതിനാലും കോവിഡ് ഭീതിയും കാരണം കുടുംബങ്ങൾ അടക്കം നിരവധിപേർ വീട്ടിൽ തന്നെ കഴിയുകയാണ്. ഇക്കാരണത്താൽ നിലവിൽ വ്യാപാരം തീരെ മോശമാണെന്ന് റൂവി അടക്കമുള്ള നഗരങ്ങളിലെ വ്യാപാരികൾ പറയുന്നു.
സാധാരണ ചൂടുകാലത്ത് പൊതുവെ ജനങ്ങൾ പുറത്തിറങ്ങുന്നത് കുറവാണ്. എട്ടുമണി ലോക്ഡൗൺ വന്നതോടെ ജനങ്ങൾ തീരെ പുറത്തിറങ്ങുന്നില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. ഇതോടെ റൂവി അടക്കമുള്ള നഗരങ്ങളിൽ ഏറെ തിരക്ക് അനുഭവപ്പെടാറുള്ള വെള്ളിയാഴ്ചകളിൽ പോലും ആളനക്കമില്ലാത്ത അവസ്ഥയാണ്. സാധാരണ ഒരാഴ്ചത്തെ കച്ചവടം വെള്ളിയാഴ്ചകളിൽ ലഭിക്കാറുണ്ടെങ്കിലും കോവിഡ് പ്രതിസന്ധിക്ക് ശേഷം വെള്ളിയാഴ്ചകളിൽ പോലും ആരും എത്താത്ത അവസ്ഥയാണ് നഗരങ്ങളിലുള്ളത്. കോവിഡിനുശേഷം അത്യാവശ്യ ഉൽപന്നങ്ങൾ മാത്രമാണ് പലരും വാങ്ങുന്നത്.
അതിനാൽ സൗന്ദര്യ വർധക വസ്തുക്കൾ, തുണിത്തരങ്ങൾ എന്നിവക്കെല്ലാം ആവശ്യക്കാർ കുറഞ്ഞു. നിലവിൽ വാടകപോലും നൽകാൻ കഴിയാത്ത അവസ്ഥയാണെന്ന് വ്യാപാരികൾ പറയുന്നു. അതിനാൽ പലരും വ്യാപാരം ഒഴിവാക്കുന്നതിനെ പറ്റിയും ചിന്തിക്കുന്നുണ്ട്.
എന്നാൽ, നഗരത്തിെൻറ ഹൃദയ ഭാഗത്തുള്ള കടകൾപോലും എടുക്കാൻ ആളില്ല. മുൻകാലത്ത് റൂവി അടക്കമുള്ള നഗരങ്ങളിൽ പ്രധാന സ്ഥലങ്ങളിൽ കട കിട്ടണമെങ്കിൽ ആയിരക്കണക്കിന് റിയാൽ പകിടി നൽകണമായിരുന്നു. അങ്ങനെ പകിടി കൊടുത്തെടുത്ത കടകൾ പലതും അടഞ്ഞുകിടന്നിട്ട് മാസങ്ങളായി. പകിടി പോയിട്ട് ഉയർന്ന വാടകപോലും കൊടുക്കാൻ ആരും ഇേപ്പാൾ തയാറല്ല. ഇതോടെ, അനധികൃതമായി റിയൽ എസ്റ്റേറ്റ് നടത്തുന്നവരും പെട്ടിരിക്കുകയാണ്. കടകളും സ്ഥാപനങ്ങളും എടുത്ത് മേൽ വാടകക്ക് നൽകുന്നവരും വലിയ പ്രതിസന്ധിയിലാണ്.
കോവിഡ് വ്യാപനവും മരണനിരക്കും ഉയരുന്ന സാഹചര്യത്തിൽ പെരുന്നാൾ അവധിക്കാലത്ത് സമ്പൂർണ ലോക്ഡൗൺ വരാനുള്ള സാധ്യതയും വ്യാപാരികളെ ആശങ്കയിലാക്കി. കഴിഞ്ഞ ചെറിയ പെരുന്നാൾ സീസണിലെ വ്യാപാരം ലോക്ഡൗൺ കാരണം നഷ്ടെപ്പട്ടിരുന്നു.
ബലിപെരുന്നാൾ സീസണിലെങ്കിലും നല്ല വ്യാപാരമുണ്ടാവുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ബലിപെരുന്നാൾ സീസൺ കൂടി നഷ്ടപ്പെടുകയാണെങ്കിൽ അത് വലിയ തിരിച്ചടി ആയിരിക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്. എന്നിരുന്നാലും ജനങ്ങളുടെ സുരക്ഷക്കായി അധികൃതർ നടപ്പാക്കുന്ന എല്ലാ മുൻകരുതൽ നടപടികളും സന്തോഷത്തോടെ തന്നെ നടപ്പാക്കുമെന്നും വ്യാപാരികൾ പറയുന്നു.
ബലിപെരുന്നാൾ സീസൺ നഷ്ടപ്പെടുകയാണെങ്കിൽ ഈ വർഷത്തെ രണ്ടമത്തെ ഏറ്റവും വലിയ സീസൺ കൂടിയാണ് നഷ്ടപ്പെടുന്നത്. സാധാരണ ഏറ്റവും കൂടുതൽ വ്യാപാരം നടക്കുന്നത് ചെറിയ പെരുന്നാൾ സീസണിലാണ്.
അത് കഴിഞ്ഞാൽ ബലിപെരുന്നാൾ സീസണിലും മോശമല്ലാത്ത വ്യാപാരം നടക്കും. പെരുന്നാൾ കാലത്ത് ഒാഫറുകളും മറ്റും ഉള്ളതു കാരണം എന്തെങ്കിലും വാങ്ങാത്തവരുണ്ടാവില്ല. എന്നാൽ ഇൗ വർഷത്തെയും കഴിഞ്ഞ വർഷത്തെയും നാലു പെരുന്നാളുകളും ലോക്ഡൗൺ പെരുന്നാളാവുന്നതിലെ സങ്കടത്തിലാണ് വ്യാപാരികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.