Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇസ്​കി...

ഇസ്​കി മലയാളിക്കൂട്ടായ്​മ വാർഷികം

text_fields
bookmark_border
ഇസ്​കി മലയാളിക്കൂട്ടായ്​മ വാർഷികം
cancel
camera_alt

ഇ-മാസികയുടെ കവർ പേജ്​ 

നിസ്​വ: കഴിഞ്ഞ അഞ്ചു വർഷമായി ഇസ്​കിയിൽ ജീവകാരുണ്യ-സാമൂഹിക-സാംസ്‌കാരികരംഗത്ത് പ്രവർത്തിച്ചുവരുന്ന ഇസ്​കി മലയാളിക്കൂട്ടായ്​മയുടെ അഞ്ചാം വാർഷികവും ഇ- മാഗസിൻ പ്രകാശനവും സിനിമ-സീരിയൽ അഭിനേതാവും ഡബ്ബിങ്​ ആർട്ടിസ്​റ്റുമായ ഷോബി തിലകൻ സൂം മീറ്റിലൂടെ നിർവഹിച്ചു.

ചടങ്ങിൽ കൂട്ടായ്​മ പ്രസിഡൻറ്​ അബ്​ദുൽ റഷീദ് അധ്യക്ഷതവഹിച്ചു. സതീഷ് നൂറനാട് ആമുഖ പ്രഭാഷണം നടത്തി. മുൻ ചെയർമാൻ തുളസി കെ. പിള്ള, ഭാരവാഹികളായ ഷാനിബ്, മഥോഷ്, റമീസ് എന്നിവർ ആശംസകൾ നേർന്നു. ചെയർമാൻ ബിജു പുരുഷോത്തമൻ സ്വാഗതവും ടി.വി. ഷഹീൻ നന്ദി പറയുകയും ചെയ്​തു. ഇസ്​കി മേഖലയിലെ പ്രവാസി എഴുത്തുകാരുടെയും രചനകളും ഓർമക്കുറിപ്പുകളും കുട്ടികൾ വരച്ച ചിത്രങ്ങളും അടങ്ങിയ 'സ്​പന്ദനം' ഇ-മാഗസിൻ ചടങ്ങിൽ പ്രകാശനം ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:E-magazineIski Malayalee Community
News Summary - Anniversary of Iski Malayalee Community
Next Story