Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബോ​ഷ​ർ ഇ​ന്ത്യ​ൻ...

ബോ​ഷ​ർ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ വാ​ർ​ഷി​ക അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങ്

text_fields
bookmark_border
Annual Award Ceremony at Indian School
cancel
camera_alt

ബോ​ഷ​ർ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ന്ന വാ​ർ​ഷി​ക അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​ൽ​നി​ന്ന്

മ​സ്ക​ത്ത്: വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​ട്ട​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ബോ​ഷ​ർ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ വാ​ർ​ഷി​ക അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ത്യ​ൻ സ്കൂ​ൾ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഡോ.​ശി​വ​കു​മാ​ർ മാ​ണി​ക്യം മു​ഖ്യാ​തി​ഥി​യാ​യി. ഡോ. ​ശി​വ​കു​മാ​ർ മാ​ണി​ക്യ​വും ഇ​ന്ത്യ​ൻ സ്കൂ​ൾ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അ​ക്കാ​ദ​മി​ക് ക​മ്മി​റ്റി പ്ര​തി​നി​ധി അ​ശ്വി​നി സ​വാ​രി​ക്ക​റും ചേ​ർ​ന്ന് `ഹാ​ൾ ഓ​ഫ് ഫെ​യിം' ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഒ​മാ​നി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ പാ​രാ​ഗ്ലൈ​ഡി​ങ് പൈ​ല​റ്റാ​യ പ​തി​നൊ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി സം​പ്രീ​തി ആ​ന​ന്ദി​നെ​യും അ​ക്കാ​ദ​മി​ക മി​ക​വ് പു​ല​ർ​ത്തി​യ 500ല​ധി​കം വി​ദ്യാ​ർ​ത്ഥി​ക​ളെ​യും ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു. ഡോ ​സ​യ്യി​ദ് ഫ​സ് ലു​ർ റ​ഹ്മാ​ൻ, പി​യൂ​ഷ് അ​ഗ​ർ​വാ​ൾ, ഷ​ൺ​മു​ഖം പു​രു​ഷോ​ത്ത​മ​ൻ, വി​നോ​ദ് പാ​ച്ചി​ഗ​ല്ല, സൗ​മ്യ പ​ര​മേ​ശ്വ​ര​ൻ, ര​മ്യ ദാ​മോ​ദ​ര​ൻ എ​ന്നി​വ​രും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി. സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പി. ​പ്ര​ഭാ​ക​ര​ൻ സ്വാ​ഗ​ത​വും ബോ​ഷ​ർ ഇ​ന്ത്യ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ അം​ബി​ക പ​ത്മ​നാ​ഭ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ച​ട​ങ്ങു​ക​ളു​ടെ ഭാ​ഗ​മാ​യി സ്കൂ​ളി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsAward
News Summary - Annual Award Ceremony at Indian School
Next Story