വാർഷിക ആരോഗ്യ റിപ്പോർട്ട്: 2023ൽ ഒമാൻ ആരോഗ്യ മന്ത്രാലയം നടത്തിയത് 86,000 ശസ്ത്രക്രിയകൾ
text_fieldsമസ്കത്ത്: രാജ്യത്ത് ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള ആശുപത്രികളിൽ കഴിഞ്ഞ വർഷം നടത്തിയത് 86955 ശസ്ത്രക്രിയകളെന്ന് മന്ത്രാലയത്തിന്റെ വാർഷിക ആരോഗ്യ റിപ്പോർട്ടുകൾ. അതിൽ 39876 പുരുഷന്മാരും 46979 സ്ത്രീകകളുമാണ് ശസ്ത്രക്രിയക്ക് വിധേയരായത്.
സുൽത്താനേറ്റിലെ ആശുപത്രികളിൽ കിടക്കകളുടെ എണ്ണത്തിലും വർധനയുണ്ടാക്കിയിട്ടുണ്ട്. 2022 ലെ കണക്കുകളെ അപേക്ഷിച്ച് 2023ൽ മന്ത്രാലയത്തിന്റെ ചെലവുകൾ 24.6 ശതമാനം വർധിച്ച് ഒരു ബില്യണിലധികം ഒമാൻ റിയാലിലെത്തി. ആശുപത്രിവിപുലീകരണം, പുതിയകെട്ടിടനിർമാണങ്ങൾ എന്നിവയാണ് ചെലവ് വർധിക്കാൻ കാരണമായതെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം.
ശിശുമരണനിരക്കിലും കുറവുണ്ടായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 2022ൽ 8.8 ആയിരുന്ന ശിശുമരണനിരക്ക് 2023 ൽ 8.5 ആയാണ് കുറഞ്ഞത്. അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണനിരക്ക് 2022ൽ 11.4 എന്നതിൽ നിന്ന് 10.8 ആയും കുറഞ്ഞു.
റിപ്പോർട്ടുകൾ പ്രകാരം മരണനിരക്കിൽ 2022നെ അപേക്ഷിച്ച് എല്ലാവിഭാഗത്തിലും 2023ൽ കുറവുണ്ടായതാണ് റിപ്പോർട്ട് പറയുന്നത്. 2023ന്റെ അവസാനം വരെയുള്ള കണക്കുകൾ പ്രകാരം മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്ത് ആരോഗ്യസ്ഥാപനങ്ങൾ 265 ആയി ഉയർന്നിട്ടുണ്ട്.
വരും വർഷങ്ങളിലും ആരോഗ്യരംഗത്തെ നേട്ടങ്ങൾക്കും വികസനങ്ങൾക്കും മന്ത്രാലയം പുതിയ സജ്ജീകരണങ്ങളും ഒരുക്കങ്ങളും തയാറാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.