ഒമാൻ-ഇറാൻ സൈനിക സൗഹൃദ സംയുക്ത സമിതി വാർഷിക സമ്മേളനം
text_fieldsമസ്‌കത്ത്: ഒമാൻ-ഇറാൻ സൈനിക സൗഹൃദ സംയുക്ത സമിതിയുടെ വാർഷിക സമ്മേളനം കഴിഞ്ഞ ദിവസം സുൽത്താൻ സായുധസേനയുടെ അൽ ഷഫാഖ് ക്ലബിൽ സമാപിച്ചു. സുൽത്താന്റെ സായുധസേനയുടെ (എസ്.എ.എഫ്) ഓപറേഷൻസ് ആൻഡ് പ്ലാനിങ് അസിസ്റ്റന്റ് ചീഫ് ഓഫ് സ്റ്റാഫ് ബ്രിഗേഡിയർ അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽ മന്തരിയാണ് ഒമാൻ പക്ഷത്തെ നയിച്ചത്. ബ്രിഗേഡിയർ മുഹമ്മദ് അഹാദിയായിരുന്നു ഇറാൻ സേനയുടെ തലവൻ. സൈനിക മേഖലകളിലെ സഹകരണവും സമിതിയുടെ പ്രവർത്തനങ്ങൾ വർധിപ്പിക്കാനും ലക്ഷ്യമിട്ടും മറ്റുമുള്ള നിരവധി കാര്യങ്ങൾ യോഗം ചർച്ച ചെയ്തു.
സമാപനത്തോടനുബന്ധിച്ച്, റോയൽ നേവി ഓഫ് ഒമാൻ, ഇറാൻ നേവി എന്നിവയുടെ കപ്പലുകളും റോയൽ എയർഫോഴ്‌സ് ഓഫ് ഒമാൻ, റോയൽ ഒമാൻ പൊലീസ്, ഇറാൻ എയർഫോഴ്‌സ് എന്നിവയുടെ ഹെലികോപ്ടറുകളും ഒമാൻ കടലിൽ സംയുക്ത നാവികാഭ്യാസം നടത്തി. തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ എന്നിവയിലായിരുന്നു പരിശീലനം. അഭ്യാസപ്രകടനത്തിന് ബ്രിഗേഡിയർ അൽ മന്തരി, ബ്രിഗേഡിയർ അഹാദി, മോറൽ ഗൈഡൻസ് ആൻഡ് മിലിട്ടറി ചടങ്ങുകളുടെ തലവൻ ബ്രിഗേഡിയർ ഹസൻ ബിൻ അലി അൽ മുജൈനി, ഒമാൻ-ഇറാൻ സൈനിക സൗഹൃദ സമിതി അംഗങ്ങൾ, തെഹ്‌റാനിലെ ഒമാൻ എംബസിയിലെയും മസ്കത്തിലെ ഇറാൻ എംബസിയിലെയും സൈനിക അറ്റാഷെമാർ എന്നിവർ പങ്കെടുത്തു. അനുഭവങ്ങൾ കൈമാറാനും വിവിധ മേഖലകളിൽ ഉയർന്ന കാര്യക്ഷമത നിലനിർത്താനും ലക്ഷ്യമിട്ട് റോയൽ നേവി ഓഫ് ഒമാൻ സഹോദര, സൗഹൃദ രാജ്യങ്ങളുമായി നടത്തുന്ന പദ്ധതികളുടെ ഭാഗമായായിരുന്നു പരിശീലനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.