ഇസ്ലാമോഫോബിയ വിരുദ്ധ ദിനം: സ്വാഗതം ചെയ്ത് ഒമാൻ
text_fieldsമസ്കത്ത്: എല്ലാ വർഷവും മാർച്ച് 15 ഇസ്ലാമോഫോബിയ വിരുദ്ധ ദിനമായി ആചരിക്കാനുള്ള ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലി തീരുമാനത്തെ ഒമാൻ സ്വാഗതം ചെയ്തു. ഐക്യരാഷ്ട്ര സഭയിലെ ഒമാൻ സ്ഥിരം അംഗമായ മുഹമ്മദ് അവാദ് ഹസൻ ഐക്യരാഷ്ട്ര സഭയിൽ നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മറ്റുള്ളവരെ ബഹുനിക്കുക എന്നത് ഐക്യരാഷ്ട്ര സഭയുടെ പ്രധാന തത്ത്വങ്ങളിലൊന്നാണ്.
തീവ്രവാദം, മതഭ്രാന്ത്, വെറുപ്പ് എന്നിവക്കെതിരെ ലോക രാജ്യങ്ങൾ ഒറ്റക്കെട്ടായി നടപടിയെടുക്കേണ്ട വിഷയങ്ങളായി മാറിയിരിക്കുന്നു. മതചിഹ്നങ്ങളെ ലക്ഷ്യം വെച്ചുള്ള എല്ലാ ശ്രമങ്ങളെയും ഒമാൻ തിരസ്കരിക്കും. മതചിഹ്നങ്ങളെ എതിർക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തെ ചൂഷണം ചെയ്യലും മറ്റുള്ളവരുടെ വിശ്വാസത്തെ പരിഹസിക്കലുമാണ്. മതഭ്രാന്തിന്റെയും വിദ്വേഷത്തിന്റെയും പ്രചാരകരെ നിലക്കുനിർത്താനും നിഷേധാത്മകമായ സാഹചര്യങ്ങൾക്കെതിരെ പോരാടാനും ലോകരാജ്യങ്ങൾ ആവശ്യമായ കാൽവെപ്പുകൾ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബഹുമാനം അനിവാര്യമാണ്. അപ്പോഴാണ് ചിന്തയുടെയും സഹകരണത്തിന്റെയും സൗഹൃദ ബന്ധങ്ങൾ പുനഃസ്ഥാപിക്കാൻ കഴിയുക. ഇസ്ലാമിനെയും മുസ്ലിംകളെയും എതിർക്കുന്നത് ജനജീവിതത്തെ ബാധിക്കുകയും ലോകം മുഴുക്കെ അവരുടെ അവകാശങ്ങൾ ലംഘിക്കുവാൻ കാരണമാക്കുകയും ചെയ്യുന്നുണ്ടെന്നും ഒമാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.