Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightആ​പ്പി​ൾ പേ...

ആ​പ്പി​ൾ പേ ​രാ​ജ്യ​ത്ത്​ ഉ​ട​ൻ യാ​ഥാ​ർ​ഥ്യ​മാ​കും

text_fields
bookmark_border
ആ​പ്പി​ൾ പേ ​രാ​ജ്യ​ത്ത്​ ഉ​ട​ൻ യാ​ഥാ​ർ​ഥ്യ​മാ​കും
cancel

മ​സ്ക​ത്ത്​: ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ആ​പ്പി​ൾ പേ ​ഡി​ജി​റ്റ​ൽ പേ​യ്‌​മെ​ന്‍റ് സേ​വ​നം അ​ടു​ത്ത ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഒ​മാ​നി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും. വേ​ന​ൽ​ക്കാ​ല​ത്തു​ത​​ന്നെ ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്ന് ബാ​ങ്കി​ങ്​ മേ​ഖ​ല​യി​ലു​ള്ള​വ​ർ പ​റ​ഞ്ഞു.

ഐ.​ഒ.​സ്​ ആ​പ്പു​ക​ളി​ലും വെ​ബി​ലും പേ​യ്‌​മെൻറു​ക​ൾ ന​ട​ത്താ​ൻ അ​നു​വ​ദി​ക്കു​ന്ന മൊ​ബൈ​ൽ പേ​യ്‌​മെൻറ് സേ​വ​ന​മാ​ണി​ത്. ആ​പ്പി​ൾ പേ​യ്​​മെ​ന്‍റ് ന​ട​ത്താ​നു​ള്ള ഒ​രു​ക്ക​ങ്ങ​ളു​ടെ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണെ​ന്നും അ​ടു​ത്ത ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ ലോ​ഞ്ച് ചെ​യ്യു​മെ​ന്നും ഒ​മാ​ൻ ക​ൺ​വെ​ൻ​ഷ​ൻ ആ​ൻ​ഡ്​ എ​ക്​​സി​ബി​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന കോ​മെ​ക​സി​ന്‍റെ വേ​ദി​യി​ൽ സെ​ൻ​ട്ര​ൽ ബാ​ങ്ക്​ ഒാ​ഫ്​ ഒ​മാ​നി​ൽ​നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. സേ​വ​നം യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ ഐ​ഫോ​ൺ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ക്യാ​ഷ് കൗ​ണ്ട​റു​ക​ളി​ൽ ക്രെ​ഡി​റ്റ് അ​ല്ലെ​ങ്കി​ൽ ഡെ​ബി​റ്റ് കാ​ർ​ഡു​ക​ൾ വ​ഴി​യു​ള്ള നി​ല​വി​ലു​ള്ള പേ​യ്‌​മെ​ന്‍റി​ന്​ പ​ക​രം ആ​പ്പി​ൾ പേ ​ഉ​പ​യോ​ഗി​ച്ച്​ പ​ണ​മ​ട​ക്കാ​ൻ സാ​ധി​ക്കും.

നി​ല​വി​ലെ കാ​ർ​ഡ് അ​ധി​ഷ്‌​ഠി​ത പേ​യ്‌​മെ​ന്റ് രീ​തി​ക്ക് പ​ക​ര​മാ​യി കാ​ർ​ഡ് ടോ​ക്ക​ണൈ​സേ​ഷ​ൻ സേ​വ​നം (സി.​ടി.​എ​സ്) ന​ൽ​കു​ന്ന​തി​ന് ബാ​ങ്കു​ക​ൾ​ക്കും പേ​യ്‌​മെ​ന്റ് സേ​വ​ന ദാ​താ​ക്ക​ൾ​ക്കും ക​ഴി​ഞ്ഞ വ​ർ​ഷം ഒ​മാ​ൻ സെ​ൻ​ട്ര​ൽ ബാ​ങ്ക് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ടോ​ക്ക​ണൈ​സേ​ഷ​ന്‍ എ​ന്ന​ത് യ​ഥാ​ര്‍ഥ കാ​ര്‍ഡ് വി​ശ​ദാം​ശ​ങ്ങ​ള്‍ക്കു പ​ക​രം ടോ​ക്ക​ണു​ക​ള്‍ എ​ന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന കോ​ഡു​ക​ളി​ല്‍ ഇ​ട​പാ​ടു​ക​ള്‍ സാ​ധ്യ​മാ​ക്കു​ന്ന മാ​ര്‍ഗ​മാ​ണ്. ഇ​വി​ടെ ഓ​രോ ഇ​ട​പാ​ടി​നും വ്യ​ത്യ​സ്ത കോ​ഡു​ക​ള്‍ ജ​ന​റേ​റ്റ് ചെ​യ്യ​പ്പെ​ടും.

ഒ​രി​ക്ക​ല്‍ ജ​ന​റേ​റ്റ് ചെ​യ്ത കോ​ഡ് മ​റ്റൊ​രു സ​ന്ദ​ര്‍ഭ​ത്തി​ല്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ സാ​ധി​ക്കി​ല്ല. സേ​വ​നം ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്​ ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ നി​ന്ന് യാ​തൊ​രു ഫീ​സും ഈ​ടാ​ക്കി​ല്ല. ഷോ​പ്പി​ങ്​ മാ​ളു​ക​ൾ, ക​ഫേ​ക​ൾ, റ​സ്റ്റാ​റ​ന്റു​ക​ൾ, വാ​ണി​ജ്യ കേ​ന്ദ്ര​ങ്ങ​ൾ, ഗി​ഫ്റ്റ് മാ​ർ​ക്ക​റ്റു​ക​ൾ, ജ്വ​ല്ല​റി സ്റ്റോ​റു​ക​ൾ, ഇ​ല​ക്ട്രോ​ണി​ക് ഷോ​പ്പു​ക​ൾ, പ​ല​ച​ര​ക്ക് ക​ട​ക​ൾ, പ​ച്ച​ക്ക​റി​ക​ൾ, പ​ഴ​ങ്ങ​ൾ വി​ൽ​ക്കു​ന്ന​വ​ർ, കെ​ട്ടി​ട നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ, വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ലെ ഔ​ട്ട്‌​ലെ​റ്റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ രാ​ജ്യ​ത്ത്​ ക​ഴി​ഞ്ഞ വ​ർ​ഷം ജ​നു​വ​രി മു​ത​ൽ പ​ണ​ര​ഹി​ത പേ​യ്‌​മെ​ന്റ് സ്കീം ​ഘ​ട്ടം ഘ​ട്ട​മാ​യി ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ണ്ട്.

കൂ​ടു​ത​ൽ ആ​ളു​ക​ൾ മൊ​ബൈ​ൽ വ​ഴി​യോ ഇ​ന്റ​ർ​നെ​റ്റ് വ​ഴി​യോ അ​ക്കൗ​ണ്ട്-​ടു-​അ​ക്കൗ​ണ്ട് കൈ​മാ​റ്റം പോ​ലു​ള്ള പ​ണ​ര​ഹി​ത ഇ​ട​പാ​ടു​ക​ളി​ലേ​ക്ക് തി​രി​യു​ന്നു. ഇ​ത് സു​ൽ​ത്താ​നേ​റ്റി​ൽ സ​മ​ഗ്ര ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​നം കൈ​വ​രി​ക്കു​ന്ന​തി​നു​ള്ള സ​ർ​ക്കാ​ർ സം​രം​ഭ​ങ്ങ​ൾ​ക്ക് ഉ​ത്തേ​ജ​നം ന​ൽ​കു​ന്ന​താ​ണ്.

ഓ​ൺ​ലൈ​ൻ റീ​ട്ടെ​യി​ൽ ഇ​ട​പാ​ടു​ക​ൾ (ഡ​യ​റ​ക്ട് ക്രെ​ഡി​റ്റ് ആ​ൻ​ഡ്​ ഡ​യ​റ​ക്ട് ഡെ​ബി​റ്റ്) സു​ൽ​ത്താ​നേ​റ്റി​ൽ 2022ൽ 37.8 ​ശ​ത​മാ​നം വ​ർ​ധി​ച്ച​താ​യി സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് ഒ​മാ​ന്റെ സാ​മ്പ​ത്തി​ക സ്ഥി​ര​ത റി​പ്പോ​ർ​ട്ട് 2023ൽ ​പ​റ​യു​ന്നു.

2021ലെ 199.2 ​ദ​ശ​ല​ക്ഷം ഇ​ട​പാ​ടു​ക​ളി​ൽ​നി​ന്ന് ക​ഴി​ഞ്ഞ വ​ർ​ഷ​മി​ത്​ 274.4 ദ​ശ​ല​ക്ഷ​ത്തി​ലെ​ത്തി. ചെ​ക്ക് പേ​യ്‌​മെ​ന്റു​ക​ളു​ടെ അ​ള​വ് കു​റ​ഞ്ഞി​ട്ടു​ണ്ട്. ഇ​ത് പേ​പ്പ​ർ അ​ധി​ഷ്‌​ഠി​ത​ത്തി​ൽ​നി​ന്ന് ഡി​ജി​റ്റ​ൽ ബ​ദ​ലു​ക​ളി​ലേ​ക്കു​ള്ള നീ​ക്ക​ത്തെ സൂ​ചി​പ്പി​ക്കു​ന്ന​താ​ണെ​ന്നും വി​ല​യി​രു​ത്തു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Apple Pay to be a reality in the States soon
Next Story