പ്രവാസി തണൽ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു
text_fieldsമസ്കത്ത്: കോവിഡ് ബാധിച്ച് വിദേശത്തോ സ്വദേശത്തോ മരണമടഞ്ഞ പ്രവാസിയുടെ അവിവാഹിതരായ പെൺമക്കൾക്കും കോവിഡ് ബാധിച്ച് മരിച്ച മുൻ പ്രവാസിയുടെ അവിവാഹിതരായ പെൺമക്കൾക്കും നോർക്ക- റൂട്ട്സ് വഴി 25,000 രൂപ ഒറ്റത്തവണ ധനസഹായം നൽകുന്നു. അർഹരായവർക്ക് www.norkaroots.org എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാമെന്ന് നോർക്ക റൂട്ട്സ് അറിയിച്ചു. വരുമാനപരിധി ബാധകമല്ല.
മരണമടഞ്ഞ രക്ഷകർത്താവിെൻറ പാസ്പോർട്ട് പേജിെൻറ പകർപ്പ്, മരണ സർട്ടിഫിക്കറ്റ്, കോവിഡ് മരണം സ്ഥിരീകരിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്/കോവിഡ് പോസിറ്റിവായ സർട്ടിഫിക്കറ്റ്/ കോവിഡ് പോസിറ്റിവായ ലാബ് റിപ്പോർട്ട്, പ്രവാസിയുടെ വിസയുടെ പകർപ്പ്, 18 വയസ്സിന് മുകളിലുള്ള അപേക്ഷകർ അവിവാഹിതയാണെന്ന് തെളിയിക്കുന്ന വില്ലേജ് ഒാഫിസിൽനിന്നുളള സർട്ടിഫിക്കറ്റ്, അപേക്ഷകയുടെ ആധാർ, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, അപേക്ഷകയുടെയോ രക്ഷകർത്താവിെൻറയോ ആക്ടീവായ സേവിങ്സ് പാസ്ബുക്കിെൻറ പകർപ്പ് എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം. അപേക്ഷ ഓൺലൈൻ മുഖാന്തരം മാത്രമേ സ്വീകരിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്ക് 1800 425 3939 എന്ന നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.