അറബ് ഗൾഫ് കപ്പ് സെമി നാളെ; പരിശീലനം ഊർജിതമാക്കി ഒമാൻ
text_fieldsമസ്കത്ത്: അറബ് ഗൾഫ് കപ്പിന്റെ കലാശപോരിലേക്ക് ഒരു വിജയം മാത്രം ബാക്കിനിൽക്കെ പരിശീലനം ശക്തമാക്കി ഒമാൻ ടീം. സെമി പ്രശേവത്തിന്റെ ആലസ്യം പിടികൂടാതിരിക്കാൻ മൂന്നു ഗ്രൂപ്പുകളായി തിരിഞ്ഞ് ജിമ്മിലായിരുന്നു കൂടുതൽ സമയവും ടീം അംഗങ്ങൾ കഴിഞ്ഞ ദിവസം ചിലവഴിച്ചിരുന്നത്. നിർണയാക മത്സരത്തിന് മന്നോടിയായി കൂടുതൽ കായിക ക്ഷമത വീണ്ടെടുക്കാനുള്ള കോച്ചിന്റെ തന്ത്രത്തിന്റെ ഭാഗമായായിരുന്നു പിശീലനം. തിങ്കളാഴ്ച നടക്കുന്ന സെമിയിൽ ബഹ്റൈനാണ് ഒമാന്റെ എതിരാളികൾ. മറ്റൊരുസെമിയിൽ ഖത്തർ ആതിഥേയരായ ഇാഖിനെയും നേരിടും.
ബുധനാഴ്ച നടന്ന മത്സരത്തിൽ ശക്തരായ സൗദി അറേബ്യയെ 2-1ന് തകർത്താണ് റെഡ്വാരിയേഴ്സ് സെമിയിൽ കടന്നത്. അൽമന്ദർ അൽ അലവി, ഹാരിബ് അൽസാദി എന്നിവരായിരുന്നു ടീമിനുവേണ്ടി വലകുലുക്കിയത്. സെമിയിലേക്ക് കടക്കാൻ സമനിലമാത്രം മതിയായിരുന്ന മത്സരത്തിൽ വിജയിച്ച് കയറിയത് ടീമിന് ആത്മ വിശ്വാസം നൽകുന്നതാണ്. പ്രതിരോധത്തോടൊപ്പം ആക്രമണവും ശക്തമായി തുടർന്നതാണ് ടീമിന് ഗുണകരമായത്. ഗ്രൂപ്പ് എയിൽ ഒരു സമനിലയും രണ്ട് വിജയവുമാണ് ടീം സ്വന്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.