അറബ് ലീഗ് സെക്രട്ടറി ജനറൽ കൂടിക്കാഴ്ച നടത്തി
text_fieldsഅറബ് ലീഗ് സെക്രട്ടറി ജനറൽ അഹമ്മദ് അബുൽ ഗെയിത്ത്
വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിയുമായി കൂടിക്കാഴ്ച നടത്തുന്നു
മസ്കത്ത്: ഒമാൻ സന്ദർശിക്കുന്ന അറബ് ലീഗ് സെക്രട്ടറി ജനറൽ അഹമ്മദ് അബുൽ ഗെയിത്ത് വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിയുമായി കൂടിക്കാഴ്ച നടത്തി.
വിവിധ കാര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പരസ്പരം കൈമാറി. പ്രാദേശിക വെല്ലുവിളികളെ നേരിടുന്നതിൽ സംയുക്ത അറബ് പ്രവർത്തനത്തിന്റെ മുന്നേറ്റം ശക്തിപ്പെടുത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവർ ഊന്നിപ്പറഞ്ഞു. വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും അതിഥിയെ അനുഗമിക്കുന്ന പ്രതിനിധിസംഘവും യോഗത്തിൽ പങ്കെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.