ആശാനേ, ആശാനാണ് ആശാൻ
text_fieldsമസ്കത്ത്: അറേബ്യൻ ഗൾഫ് കപ്പിൽ മുത്തമിടാൻ കഴിഞ്ഞില്ലെങ്കിലും കലാശക്കളിവരെ ടീമിനെ എത്തിക്കാൻ കഴിഞ്ഞതിന്റെ മുഴുവൻ ക്രഡിറ്റും കോച്ച് റഷീദ് ജാബിറിനുള്ളതാണ്. പരിശീലകനായി ചുമതലയേറ്റ് മാസങ്ങൾക്കകമാണ് മേജർ ടൂർണമെന്റിൽ മിന്നും നേട്ടം നടത്താൻ ടീമിനെ സാധ്യമാക്കിയത്. ലോകകപ്പ് യോഗ്യത റൗണ്ടിൽ അത്ര ആശാവഹമായിരുന്നില്ല റെഡ് വാരിയേഴ്സിന്റെ പ്രകടനം.
ഈ പാകപ്പിഴവുകളെല്ലാം മാറ്റി ഒരു പുതിയ ടീമിനെയുംകൊണ്ടാണ് റഷീദ് കുവൈത്തിലേക്ക് വിമാനം കയറിയത്. 2024ന്റെ തുടക്കത്തിൽ തന്നെ നാല് വർഷമായി ഒമാൻ കോച്ചായിരുന്നു ബ്രാങ്കോ ഇവാൻകോവിച്ചിന്റെ സ്ഥാനം തെറിച്ചിരുന്നു. ഖത്തറിൽ നടന്ന ഏഷ്യൻ കപ്പിലെ മോശം പ്രകടനത്തെ തുടർന്നാണ് കോച്ചിന് പുറത്തേക്കുള്ള വഴി തുറന്നത്. പിന്നാലെ പുതിയ പരിശീലകനായി ചെക്ക് റിപ്പബ്ലിക്കിന്റെ കോച്ചായിരുന്ന ജറോസ്ലാവ് സിൽഹവിയ എത്തി.
എന്നാൽ ഏഴ് മാസം പൂർത്തിയായില്ല സിൽഹവിയും ഔട്ട്. അവിടെയാണ് ഒമാന്റെ പഴയ താരം ജാബിറിനെ നറുക്കുവീഴുന്നത്. ലോകപ്പ് യോഗ്യതാ റൗണ്ടിൽ ടീം ജയിച്ചും തോറ്റും മുന്നേറി. അറേബ്യൻ കപ്പിനായി ടീമിനെ ഉടച്ചുവാർത്തു. ഒളിമ്പിക്, അണ്ടർ ട്വന്റി ടീമുകളിലെ താരങ്ങളെ വെച്ച് ക്യാമ്പ് സംഘടിപ്പിച്ച് മികച്ച കളിക്കാരെ ഉൾപ്പെടുത്തി ടീം സെറ്റാക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.