അറേബ്യൻ ഗൾഫ് കപ്പ്; ആദ്യ അങ്കത്തിന് ഒമാൻ ഇന്നിറങ്ങും
text_fieldsമസ്കത്ത്: അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ വിജയത്തോടെ തുടങ്ങാൻ ഒമാൻ ഇന്ന് ഇറങ്ങും. ജാബിർ അൽ അഹ്മദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ കുവൈത്താണ് എതിരാളികൾ. ഒമാൻ സമയം രാത്രി ഒമ്പത് മണിക്കാണ് കളി.
രണ്ട് ദിവസങ്ങൾക്കുമുമ്പ് കുവൈത്തിലെത്തിയ റെഡ് വാരിയേഴ്സ് കോച്ചിന്റെ നേതൃത്വത്തിൽ പരിശീലനം നടത്തിയിരുന്നു. മത്സരത്തിനുമുമ്പ് സഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ പരിശീലനം സഹായകമായി എന്നാണ് കളിക്കാർ പറയുന്നത്. മികച്ച വിജയത്തോടെ അറേബ്യൻ ഗൾഫ് കപ്പിന് തുടക്കം കുറിക്കാനാകും ഒമാൻ ശ്രമിക്കുക.
ലോകകപ്പ് യോഗ്യത റൗണ്ടിൽ കുവൈത്തിനെ ഏക പക്ഷീയമായ നാല് ഗോളിന് തകർക്കാൻ കഴിഞ്ഞതും അടുത്തിടെ നടന്ന സൗഹൃദ മത്സരത്തിൽ യമനെ ഒരു ഗോളിന് തോൽപിക്കാൻ സാധിച്ചതും ടീമിന് പ്രതീക്ഷ നൽകുന്ന കാര്യമാണ്. മുന്നേറ്റനിരയോടൊപ്പം പ്രതിരോധവും കരുത്തുകാട്ടുകയാണെങ്കിൽ ഒമാനെ ഇന്ന് മറികടക്കാൻ കുവൈത്ത് ഏറെ വിയർപ്പൊഴുക്കണ്ടേിവരും.
എതിരാളികളുടെ ദൗർബല്യം തിരിച്ചറിഞ്ഞുള്ള കളി ആസൂത്രണം ചെയ്യാനാണ് കോച്ച് ജാബിർ റഷീദ് ടീമിന് നൽകിയിരിക്കുന്ന നിർദേശം. അതേസമയം, സ്വന്തം ഗ്രൗണ്ടിലും കാണികൾക്ക് മുന്നിലുമാ ണ് കളിക്കാൻ ഇറങ്ങുന്നത് എന്നത് കുവൈത്തിന് അനുകൂലമായ ഘടകമാണ്. യുവതാരങ്ങൾക്കും ഒമാൻ കോച്ച് ഇന്ന് അവസരം നൽകിയേക്കും. ടീമിന്റെ മുന്നൊരുക്കങ്ങളില്‍ പരിശീലകന് റശീദ് ജാബിറും സംതൃപ്തി രേഖപ്പെടുത്തി.
മികച്ച പ്രകടനം പുറത്തെടുത്ത് കഴിഞ്ഞ വർഷം കൈവിട്ട്പോയ അറേബ്യൻ ഗൾഫ് കപ്പ് തിരിച്ച് പിടിക്കാനുള്ള ഒരുക്കത്തിലാണ് ഒമാൻ. എല്ലാ ടീമുകളും മികച്ച ഫോമില്‍ കളിക്കുന്നതിനാല്‍ മത്സരങ്ങളുടെ വെല്ലുവിളികള്‍ മനസ്സിലാക്കുന്നതായി പരിശീലകന് റശീദ് ജാബിര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടുകയെന്നതാണ് ആദ്യ ദൗത്യം. ലോകപ്പ് ഏഷ്യന്‍ യോഗ്യതാ മത്സരങ്ങളില്‍നിന്ന് വ്യത്യസ്തമായ അന്തരീക്ഷാണ് ഈ ടൂര്‍ണമെന്റിനുള്ളത്. കൂടാതെ ഉദ്ഘാടന മത്സരങ്ങളും എപ്പോഴും വ്യത്യസ്തമാകാറുണ്ട്. എല്ലാമത്സരങ്ങളിലും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കുമെന്നും കോച്ച് പറഞ്ഞു.
കളിക്കാരെന്ന നിലയില്‍ ഞങ്ങള്‍ കുവൈത്തിനെ നേരിടാന്‍ തയാറെടുത്തതായും ഒമാന്‍ താരം മുഹമ്മദ് അല്‍ മുസ്ലമി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മികച്ച പ്രകടനം തന്നെ കാഴ്ചവെക്കുമെന്നും താരം പറഞ്ഞു. അറേബ്യൻ ഗൾഫ് കപ്പിൽ ആതിഥേയരായ കുവൈത്ത്, ഖത്തർ, യു.എ.ഇ എന്നിവയ്ക്കൊപ്പം ഗ്രൂപ് എയിലാണ് ഒമാൻ.
ഗ്രൂപ് ബിയിൽ നിലവിലെ ചാമ്പ്യന്മാരായ ഇറാഖിനോടൊപ്പം സൗദി അറേബ്യ, ബഹ്റൈൻ, യമൻ എന്നിവരുമാണുള്ളത്. 24ന് ഖത്തറിനെതിരെയും 27ന് യു.എ.ഇക്കെതിരയെുമാണ് ഒമാന്റെ ഗ്രൂപ് ഘട്ടത്തിലെ മറ്റു മത്സരങ്ങൾ വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.