Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ന്ത്യ​ൻ...

ഇ​ന്ത്യ​ൻ ടൂ​റി​സ​ത്തി​ൽ അ​റ​ബിക് ഹെ​ൽ​പ് ലൈ​ൻ; ഒ​മാ​നി ഇ​ന്ത്യ​ൻ സ​ന്ദ​ർ​ശ​ക​ർ​ക്കും സ​ഹാ​യ​ക​മാ​കും

text_fields
bookmark_border
ഇ​ന്ത്യ​ൻ ടൂ​റി​സ​ത്തി​ൽ അ​റ​ബിക് ഹെ​ൽ​പ് ലൈ​ൻ; ഒ​മാ​നി ഇ​ന്ത്യ​ൻ സ​ന്ദ​ർ​ശ​ക​ർ​ക്കും സ​ഹാ​യ​ക​മാ​കും
cancel

മ​സ്ക​ത്ത്: ഇ​ന്ത്യ​യി​ലെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് അ​റ​ബി ഹെ​ൽ​പ് ലൈ​ൻ ന​ട​പ്പാ​ക്കി​യ​ത് ഒ​മാ​നി ഇ​ന്ത്യ​ൻ സ​ന്ദ​ർ​ശ​ക​ർ​ക്കും ഗു​ണ​മാ​കും. അ​റ​ബിക് സം​സാ​രി​ക്കു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് സു​താ​ര്യ​മാ​യ രീ​തി​യി​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക, മി​ക​ച്ച യാ​ത്രാ​നു​ഭ​വം സാ​ധ്യ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​ന്ത്യ​ൻ ടൂ​റി​സം വി​ഭാ​ഗം അ​റ​ബി ഭാ​ഷാ വി​വ​ര ഹെ​ൽ​പ്പ് ലൈ​ൻ ആ​രം​ഭി​ച്ച​ത്.

2023ൽ ​ഏ​ക​ദേ​ശം 50,000 ഒ​മാ​നി​ക​ൾ ഇ​ന്ത്യ സ​ന്ദ​ർ​ശി​ച്ച​താ​യാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ. എ​ല്ലാ വ​ർ​ഷ​വും നി​ര​വ​ധി ഒ​മാ​നി​ക​ൾ ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കാ​റു​ണ്ട്. കേ​ര​ള​മ​ട​ക്കം ഇ​ന്ത‍്യ​യി​ലെ മി​ക്ക​യി​ട​ങ്ങ​ളും ഒ​മാ​നി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ടൂ​റി​സം സ്പോ​ട്ടെ​ന്ന ഖ്യാ​തി നി​ല​നി​ൽ​ക്കു​മ്പോ​ഴും അ​വ​ർ നേ​രി​ടു​ന്ന പ്ര​ധാ​ന​പ്ര​ശ്നം ഭാ​ഷ ത​ന്നെ​യാ​ണ്. ബ​ഹു​ഭൂ​രി​പ‍ക്ഷം ഇ​ന്ത്യ​ക്കാ​രും ഹി​ന്ദി​യാ​യി​രി​ക്കും സം​സാ​രി​ക്കു​ക. എ​ന്നാ​ൽ, ഇം​ഗ്ലീ​ഷ് കൈ​കാ​ര്യം ചെ​യ്യു​ന്ന ഇ​ന്ത്യ​ക്കാ​രും അ​നേ​ക​മു​ണ്ട്. എ​ന്നി​രു​ന്നാ​ലും അ​റ​ബി ഭാ​ഷ കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​രു​ടെ ദൗ​ർ​ല​ഭ്യ​ത അ​റ​ബി സം​സാ​രി​ക്കു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ പ്ര​യാ​സ​പ്പെ​ടു​ത്തു​ന്നു​ണ്ട്. ഇ​തി​നൊ​രു പ​രി​ഹാ​ര​വും കൂ​ടി​യാ​ണ് പു​തി​യ പ​ദ്ധ​തി​യാ​യ അ​റ​ബി ഹെ​ൽ​പ്പ് ലൈ​ൻ.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച‍യാ​ണ് ഹെ​ൽ​പ്പ് ലൈ​ൻ സം​ബ​ദ്ധി​ച്ചു​ള്ള ബി​ൽ ഇ​ന്ത്യ​ൻ ടൂ​റി​സം, സാം​സ്കാ​രി​ക മ​ന്ത്രി ഗ​ജേ​ന്ദ്ര സി​ങ് ഷി​ഖാ​വ​ത്ത് ലോ​ക​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. ടോ​ൾ ഫ്രീ ​ന​മ്പ​റാ​യ 1800111363 ൽ ​ബ​ന്ധ​പ്പെ​ട്ടാ​ൽ അ​റ​ബി​ഭാ​ഷ​യി​ൽ ത​ന്നെ വി​വ​ര​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും ല​ഭി​ക്കും. കൂ​ടാ​തെ അ​റ​ബി​യു​ൾ​പ്പെ​ടെ 12 വി​ദേ​ശ ഭാ​ഷ​ക​ളി​ൽ 1363 എ​ന്ന ഹ്ര​സ്വ കോ​ഡി​ലൂ​ടെ​യും (എ​സ്.​എം.​എ​സ്) വി​വ​ര​ങ്ങ​ൾ ആ​ക്സ​സ് ചെ​യ്യാ​ൻ ക​ഴി​യും. അ​റ​ബി ഹെ​ൽ​പ്പ് ലൈ​ൻ വ​രു​ന്ന​തോ​ടെ ഇ​ന്ത്യ​യി​ലേ​ക്ക് അ​റ​ബി സം​സാ​രി​ക്കു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക് ക്ര​മേ​ണ വ​ർ​ധി​ക്കു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

ഇ​ന്ത്യ​യി​ലേ​ക്ക് സ​ഞ്ച​രി​ക്കാ​ൻ ഒ​മാ​ൻ സ്വ​ദേ​ശി​ക​ൾ​ക്ക് ഇ-​വി​സ സൗ​ക​ര്യം നി​ല​വി​ലു​ണ്ട്. 16 ഒ​മാ​നി റി​യാ​ൽ മാ​ത്ര​മാ​ണ് 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ല​ഭി​ക്കു​ന്ന വി​സ​ക്ക് ഈ​ടാ​ക്കു​ന്ന​ത്. ഒ​രു വ​ർ​ഷ​ത്തെ കാ​ല​വ​ധി​യും വി​സ​ക്ക് ന​ൽ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsIndian TourismArabic Helpline
News Summary - Arabic Helpline in Indian Tourism
Next Story