തൊഴിൽ വിസ കാൻസൽ ചെയ്യാത്തവർക്ക് ജി.സി.സി രാജ്യങ്ങളിൽ വിലക്കുണ്ടോ?
text_fieldsഎെൻറ സഹോദരൻ മൂന്ന് വർഷമായി ഒമാനിലെ നിസ്വയിൽ ഒരു കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. രണ്ട് മാസം മുമ്പ് ലീവിൽ നാട്ടിൽ പോയി ഇതുവരെ തിരികെ എത്തിയിട്ടില്ല. ഒമാനിൽ ജോലിയിൽ പ്രവേശിച്ച ആദ്യ വിസ കാലാവധിയിൽ തൊഴിൽ സാഹചര്യം വളരെ മെച്ചപ്പെട്ടതും ആനുകൂല്യങ്ങൾ കൃത്യമായും ലഭിക്കുകയും ചെയ്തു. എന്നാൽ, രണ്ടാമത് വിസ പുതുക്കി ഒരു മാസം കഴിയുമ്പോൾ സ്പോൺസർ അസുഖ ബാധിതനായി കിടപ്പിലാവുകയും പകരം മകൻ കമ്പനി കാര്യങ്ങൾ നോക്കി നടത്താൻ ആരംഭിക്കുകയും ചെയ്തു. കമ്പനി നഷ്ടത്തിലാണെന്നും മറ്റും കാണിച്ച് ശമ്പളം വെട്ടിക്കുറച്ചും ആനുകൂല്യങ്ങളും മറ്റും നൽകാതെയുമായി. തൊഴിലാളികളിൽ പലരും പിരിഞ്ഞുപോകാനോ വേറെ കമ്പനിയിൽ ചേരാനോ ശ്രമിച്ചു. എന്നാൽ, സ്പോൺസർ എൻ.ഒ.സി നൽകാനോ വിസ കാൻസൽ ചെയ്യാനോ കൂട്ടാക്കിയില്ല. ഇതു മനസ്സിലാക്കി എെൻറ സഹോദരൻ പിതാവിന് സുഖമിെല്ലന്ന കാരണം കളവായി പറഞ്ഞ് ലീവിൽ നാട്ടിലേക്ക് പോയി. ഇപ്പോൾ ഖത്തറിലേക്ക് ഒരു നല്ല അവസരം വന്നിട്ടുണ്ട്. അവധിക്കു പോയശേഷം തിരികെ വന്നില്ലെങ്കിൽ മറ്റു ഗൾഫ് രാജ്യങ്ങളിലേക്ക് ജോലിക്കായി പോകുവാൻ കഴിയില്ല എന്ന് അറിയുന്നു. എന്താണ് നിജസ്ഥിതി?
അതിരൂപ്, നിസ്വ
താങ്കളുടെ സഹോദരൻ വിസ കാൻസൽ ചെയ്യാതെ ലീവിൽ നാട്ടിലേക്ക് പോയിട്ട് തിരികെ വരാതെ മറ്റൊരു ജി.സി.സി രാജ്യത്തേക്ക് തൊഴിൽ വിസയിൽ പോകുവാൻ ശ്രമിക്കുന്നതായാണ് മനസ്സിലാക്കാൻ കഴിയുന്നത്. അടുത്തിടെ ജി.സി.സി രാജ്യങ്ങളിൽ മുഴുവൻ പ്രാബല്യത്തിൽ വന്ന നിയമപ്രകാരം ഏതെങ്കിലും ഒരു ഗൾഫ് രാജ്യത്തിൽനിന്നും റീ എൻട്രി വിസയിൽ നാട്ടിൽ പോയി തിരികെ വരാത്തവർക്ക് പിന്നീട് മറ്റു ഗൾഫ് രാജ്യങ്ങളിലേക്ക് പ്രാവേശനാനുമതി നിഷേധിച്ചിട്ടുണ്ട്. ഇതു പ്രകാരം നിലവിലുള്ള തൊഴിൽ വിസ കാൻസൽ ചെയ്തവർക്ക് മാത്രമേ മറ്റു ഗൾഫ് രാജ്യങ്ങളിലേക്ക് വരാൻ സാധിക്കയുള്ളൂ. സ്പോൺസർ എൻ.ഒ.സി നൽകാതിരിക്കുകയും ആയതിെൻറ കാരണത്താൽ ലീവിന് നാട്ടിൽപോയി മറ്റു ഗൾഫ് രാജ്യങ്ങളിലേക്ക് വിസ തരപ്പെടുത്തി പോകുന്നവർക്ക് പുതിയ നിയമപ്രകാരം തടസ്സങ്ങളുണ്ട്. യു.എ.ഇ, ഖത്തർ, ബഹ്റൈൻ, സൗദി, കുവൈത്ത് മുതലായ ഗൾഫ് രാജ്യങ്ങളിലേക്ക് വിസിറ്റ് വിസയിൽ പോലും പ്രവേശിക്കാൻ സാധിക്കാത്ത അവസ്ഥകളുമുണ്ട്.
തൊഴിൽ എമിഗ്രേഷൻ നിയമങ്ങളുടെ ലംഘനം നടത്തുന്നവർക്കും കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുന്നവർക്കും ഒരു തരത്തിലുള്ള വിസയും നൽേകണ്ടെന്ന കൂട്ടായ തീരുമാനം ജി.സി.സി രാജ്യങ്ങൾക്കിടയിലുണ്ട്.
അതിനാൽ താങ്കളുടെ സഹോദരൻ ഖത്തറിൽ ജോലിക്ക് ശ്രമിക്കുന്നപക്ഷം സ്പോൺസർ തൊഴിൽ നിയമ ലംഘനം നടത്തിയതായി പരാതിപ്പെട്ടിട്ടുണ്ടെങ്കിൽ പുതിയ വിസക്ക് തടസ്സം നേരിടാൻ സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.