സൈനിക പർവതാരോഹകർ ദമാവന്ദ് കൊടുമുടി കീഴടക്കി
text_fieldsമസ്കത്ത്: 5,670 മീറ്റർ ഉയരമുള്ള ഇറാനിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ദമാവന്ദ് കീഴടക്കി ഒമാനിലെ സൈനിക പർവതാരോഹണ സംഘം. നിരവധി രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ ഇന്റർനാഷനൽ മിലിറ്ററി സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ ഇറാനിൽ നടക്കുന്ന ‘ക്ലൈംബിങ് ഫോർ പീസ്’ എന്ന ചാമ്പ്യൻഷിപ്പിലാണ് സുപ്രധാന നേട്ടം കൈവരിച്ചിരിക്കുന്നത്. ദമാവന്ദ് കൊടുമുടിയുടെ ഉയരത്തിൽ ഒമാൻ പതാകയുമായി നിൽക്കുന്ന സൈനികരുടെ ഫോട്ടോ സമൂഹ മാധ്യമങ്ങൾ വഴിയാണ് പങ്കുവെച്ചത്. പശ്ചിമേഷ്യ, യൂറോപ് മേഖലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടികളിലൊന്നാണ് ദമാവന്ദ് പർവതത്തിലേത്. കാസ്പിയൻ കടലിന്റെ തെക്ക് ഭാഗത്തുള്ള ആൽബെർസ് പർവതനിരയുടെ മധ്യത്തിലാണിത് സ്ഥിതി ചെയ്യുന്നത്. മിക്കപ്പോഴും മഞ്ഞിൽ മൂടി നിൽക്കുന്ന പ്രദേശത്ത് താഴ്ന്ന താപനിലയും ഉയർന്ന അന്തരീക്ഷമർദവും പർവതാരോഹകർക്ക് വൻ വെല്ലുവിളിയാണ്. ഇതെല്ലാം മറികടന്നാണ് സൈനിക പർവതാരോഹണ സംഘം കൊടുമുടി കീഴടക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.