നിർമിത ബുദ്ധി; ശിൽപശാല സംഘടിപ്പിച്ചു
text_fieldsമസ്കത്ത്: ‘നിർമിതബുദ്ധിയുടെ ഭാവിയും (എ.ഐ) നമ്മുടെ സമൂഹത്തിൽ അതിന്റെ സ്വാധീനവും’ എന്ന തലക്കെട്ടിൽ ഗതാഗത വാർത്താവിനിമയ വിവരസാങ്കേതിക മന്ത്രാലയം ശിൽപശാല നടത്തി. സലാലയിലെ സുൽത്താൻ ഖാബൂസ് യൂത്ത് കോംപ്ലക്സ് ഫോർ കൾച്ചർ ആൻഡ് എന്റർടെയിൻമെന്റിൽ ദോഫാർ ഗവർണറുടെ ഓഫിസുമായി ചേർന്നാണ് ശിൽപശാല സംഘടിപ്പിച്ചത്. എ.ഐയുടെ വികാസങ്ങൾ, സമൂഹത്തിനും സമ്പദ്വ്യവസ്ഥക്കും അത് നൽകുന്ന വെല്ലുവിളികളും അവസരങ്ങളും ആധുനിക സാങ്കേതികവിദ്യകളിലെ സമൂഹത്തിന്റെ സാക്ഷരത, എ.ഐയെയും അതിന്റെ ഉപയോഗങ്ങളെയും കുറിച്ചുള്ള പൊതുധാരണ എന്നിവ പര്യവേക്ഷണം ചെയ്യുകയാണ് ശിൽപശാലയിലൂടെ ലക്ഷ്യമിടുന്നത്. അഞ്ച് പ്രബന്ധങ്ങൾ ശിൽപശാലയിൽ അവതരിപ്പിച്ചു. എ.ഐയുടെ എക്സിക്യൂട്ടിവ് പ്രോഗ്രാം, നൂതന സാങ്കേതികവിദ്യകൾ, എ.ഐയുടെ ഉപയോഗങ്ങൾ തുടങ്ങിവയായിരുന്നു ആദ്യ പ്രബന്ധത്തിൽ ഉൾപ്പെട്ടിരുന്നത്.
നാലാം വ്യവസായിക വിപ്ലവവും എ.ഐ സാങ്കേതികവിദ്യകളും വിവിധ മേഖലകളിൽ അവയുടെ സ്വാധീനവും വിശദീകരിക്കുന്നതായിരുന്നു രണ്ടാം പ്രബന്ധത്തിൽ അടങ്ങിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.