അരുൺ പുനലൂരിന്റെ പുസ്തകം പ്രകാശനം ചെയ്തു
text_fieldsമസ്കത്ത്: പ്രമുഖ ഫോട്ടോഗ്രാഫറും ഡോക്യുമെന്ററി സംവിധായകനും നടനുമായ അരുൺ പുനലൂരിന്റെ ആദ്യ പുസ്തകം 'സിലയിടങ്കളിൽ സിലമനിതർകൾ' ഒമാനിൽ പ്രകാശനം ചെയ്തു. ബൗഷറിലെ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം കൺവീനർ സന്തോഷ് കുമാർ, കെ. ബാലകൃഷ്ണൻ എന്നിവർ ചേർന്ന് പ്രകാശനം നിർവഹിച്ചു. അരുൺ പുനലൂരിനു വേണ്ടി സുഹൃത്ത് നന്ദനനായിരുന്നു പുസ്തകങ്ങൾ കൈമാറിയത്.
2015 മുതൽ അരുൺ പുനലൂർ ഫേസ്ബുക്കിൽ എഴുതിയ അനുഭവക്കുറിപ്പുകൾ, യാത്രാവിവരണങ്ങൾ, കഥകൾ എന്നിവയിൽനിന്ന് തിരഞ്ഞെടുത്ത 61 എഴുത്തുകളാണ് പുസ്തകത്തിൽ. ഓസ്കർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടി കവർ ചിത്രമാകുന്ന പുസ്തകത്തിനു മാധ്യമ പ്രവർത്തകനായ പ്രേംചന്ദ് ആണ് അവതാരിക എഴുതിയത്.
റസൂൽ പൂക്കുട്ടി, നാദിർഷാ, എഴുത്തുകാരായ എബ്രഹാം മാത്യു, ഇന്ദുമേനോൻ എന്നിവർ ആസ്വാദന കുറിപ്പുകൾ എഴുതിയിരിക്കുന്നു. പ്രശസ്ത കാർട്ടൂണിസ്റ്റായ രതീഷ് രവിയാണ് കവർ ചിത്രം വരച്ചത്. ഹിന്ദി, തമിഴ്, മാറാത്തി, കന്നഡ, മലയാളം സിനിമ മേഖലയിൽനിന്നുള്ള നടീനടന്മാരുടെയും സാങ്കേതിക പ്രവർത്തകരുടെയും രാഷ്ട്രീയ, സാമൂഹിക, മാധ്യമ, സാഹിത്യ മേഖലകളിൽ നിന്നുള്ള പ്രഗല്ഭരുടെയും സമൂഹ മാധ്യമ അക്കൗണ്ടുകൾ വഴിയാണ് പുസ്തകത്തിന്റെ കവർ റിലീസ് നിർവഹിച്ചത്. ബി.എസ് പബ്ലിക്കേഷൻസാണ് പ്രസാധനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.