മസ്കത്തിൽ വീണ്ടും ക്രിക്കറ്റാരവം
text_fieldsമസ്കത്ത്: അമീമിറാത്ത് ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ട് വീണ്ടും ക്രിക്കറ്റ് ആരവങ്ങൾക്ക് വേദിയാകുന്നു. എമര്‍ജിങ് ടീംസ് ഏഷ്യാ കപ്പ് 2024 ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റിന് വെള്ളിയാഴ്ച തുടക്കമാകും.
ഇന്ത്യ, പാക്കിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ രാഷ്ട്രങ്ങളിലെ എ ടീമുകളും അസോസിയേറ്റഡ് രാഷ്ട്രങ്ങളിൽനിന്ന് ഈ വർഷം നടന്ന പ്രീമിയർ കപ്പ് ടൂർണമെന്റിലെ ആദ്യ മൂന്ന് സ്ഥാനക്കാരായ യു.എ.ഇ, ഒമാൻ, ഹോങ്കോങ് എന്നീ ടീമുകളുമാണ് എമേജിങ് ഏഷ്യ കപ്പിൽ മാറ്റുരക്കുന്നത്. ഈ മാസം18ന് ഉച്ച തിരിഞ്ഞ് ഒരു മണിക്ക് തുടങ്ങുന്ന ബംഗ്ലാദേശ് ഹോങ്കോങ് മത്സരത്തോടെ ആരംഭിക്കുന്ന ടൂർണമെന്റ് 27ന് വൈകുന്നേരം 5.30ന് നടക്കുന്ന ഫൈനലോടെ അവസാനിക്കും.
ഗ്രൂപ് എ യിൽ ശ്രീലങ്ക എ, ബംഗ്ലാദേശ് എ, അഫ്ഗാനിസ്താൻ എ, ഹോങ്കോങ് എന്നീ ടീമുകളും ഗ്രൂപ് ബിയിൽ ഇന്ത്യ എ, പാക്കിസ്താൻ എ, ഒമാൻ, യു.എ.ഇ ടീമുകളുമാണ് സെമി ഫൈനലിലെത്താൻ മത്സരിക്കുന്നത്. ഗ്രൂപ് എ യിലെ ചാമ്പ്യന്മാരും ഗ്രൂപ് ബി യിലെ രണ്ടാം സ്ഥാനക്കാരും തമ്മിൽ 25 ന് ഒരു മണിക്ക് ആദ്യ സെമിയും, അന്നുതന്നെ വൈകുന്നേരം 5.30 ന് ഗ്രൂപ് എ യിലെ രണ്ടാം സ്ഥാനക്കാരും ഗ്രൂപ് ബി യിലെ ചാമ്പ്യന്മാരുമായി രണ്ടാം സെമിയും നടക്കും.
27 ന് വൈകുന്നേരം 5.30 നാണ് ഫൈനൽ. വെള്ളിയാഴ്ച നടക്കുന്ന ആദ്യമത്സരത്തിൽ ബംഗ്ലാദേശ് എ ടീം ഹോംങ്കോങിനെ നേരിടും. വൈകീട്ട് 5.30ന് ശ്രീലങ്ക എ ടീം അഫ്ഗാനിസ്താന് എ ടീമുമായി ഏറ്റുമുട്ടും. ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് ഒമാന്‍ യു.എ.ഇയിയെ നേരിടും. വൈകുന്നേരം 5.30നാണ് ഇന്ത്യ എ പാകിസ്താന് എ ടീമുകളുടെ പോരാട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.