ഏഷ്യൻ അറബിക് ഡിബേറ്റിങ് ചാമ്പ്യൻഷിപ്; ഖത്തർ, മലേഷ്യ ജേതാക്കൾ
text_fieldsമസ്കത്ത്: അഞ്ച് ദിവസങ്ങളിലായി ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ (ഒ.സി.ഇ.സി) നടന്ന ഏഷ്യൻ അറബിക് ഡിബേറ്റിങ് ചാമ്പ്യൻഷിപ്പിന് സമാപനമായി.
അറബി ഭാഷ സംസാരിക്കുന്നവരുടെ വിഭാഗത്തിൽ ഖത്തറിലെ ടെക്സസ് എ ആൻഡ് എം യൂനിവേഴ്സിറ്റി ടീം ഒന്നാംസ്ഥാനവും ജോർഡനിലെ പ്രിൻസസ് സുമയ യൂനിവേഴ്സിറ്റി ഫോർ ടെക്നോളജി ടീം രണ്ടാംസ്ഥാനവും കരസ്ഥമാക്കി.
അറബി മാതൃഭാഷയല്ലാത്തവരുടെ വിഭാഗത്തിൽ മലേഷ്യയിലെ ഇസ്ലാമിക് സയൻസ് യൂനിവേഴ്സിറ്റി ഒന്നാംസ്ഥാനവും ഇസ്ലാമിക് സ്റ്റേറ്റ് യൂനിവേഴ്സിറ്റി ഓഫ് മൗലാന മാലിക് ഇബ്രാഹിം മലംഗ് ടീം രണ്ടാംസ്ഥാനവും നേടി. സമാപന ചടങ്ങിൽ സയ്യിദ് ഫഹർ ഫാത്തിക് അൽ സഈദ് സമ്മാനങ്ങൾ വിതരണം ചെയ്തു.
സാംസ്കാരിക, കായിക യുവജന മന്ത്രാലയം, ഒമാൻ ഡിബേറ്റ് സെന്റർ, ഖത്തർ ഡിബേറ്റ് സെന്റർ എന്നിവ ചേർന്നായിരുന്നു പരിപാടി സംഘടിപ്പിച്ചത്. 18 രാജ്യങ്ങളിൽ നിന്നുള്ള 320ലധികം പേർ പങ്കെടുത്തു.
ആസ്ട്രേലിയ, അസർബൈജാൻ, ഇന്ത്യ, ഇന്തോനേഷ്യ, ഇറാഖ്, ജോർഡൻ, കുവൈത്ത്, ലബനാൻ, മലേഷ്യ, പാകിസ്താൻ, ഫലസ്തീൻ, ഖത്തർ, സൗദി അറേബ്യ, ദക്ഷിണ കൊറിയ, തായ്ലൻഡ്, വിയറ്റ്നാം, യമൻ എന്നീ 18 രാജ്യങ്ങളെ പ്രതിനിധാനം ചെയ്ത് ചാമ്പ്യൻഷിപ്പിൽ 42 ടീമുകളാണ് സംബന്ധിച്ചത്.
ഒമാനിൽനിന്നുള്ള ടീമുകളിൽ സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി (എസ്.ക്യു), അൽ ഷർഖിയ യൂനിവേഴ്സിറ്റി, ഒമാൻ കോളജ് ഓഫ് ഹെൽത്ത് സയൻസസ്, അൽ ബുറൈമി യൂനിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളിൽനിന്നുള്ളവരാണ് ഉൾപ്പെട്ടിരുന്നത്. പരിപാടിയുടെ ആദ്യപതിപ്പ് മലേഷ്യയിലായിരുന്നു നടന്നത്.;
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.