ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾക്ക് സ്വീകരണം
text_fieldsമസ്കത്ത്: ഏഷ്യൻ ഗെയിംസിൽ രാജ്യത്തിനുവേണ്ടി വെള്ളിമെഡലുകൾ സ്വന്തമാക്കിയ മുസാബ് അൽ ഹാദി, വാലിദ് അൽ കിന്ദി എന്നിവർക്ക് മസ്കത്ത് വിമാനത്താവളത്തിൽ സ്വീകരണം നൽകി. പായക്കപ്പലോട്ട മത്സരത്തിൽ സെയിൽ ഇ.ആർ വിഭാഗത്തിലാണ് ഇരുവരും രാജ്യത്തിനുവേണ്ടി അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്.
സ്വീകരണപരിപാടിയിൽ ഒമാൻ ഒളിമ്പിക് കമ്മിറ്റി ഡയറക്ടർ ബോർഡ് അംഗം മർവാൻ അൽ ജുമ പങ്കെടുത്തു. അവസാന മത്സരങ്ങളിൽ നടത്തിയ പ്രകടനമാണ് ഇരുവരെയും മെഡലിലേക്ക് എത്താൻ സഹായകമായത്. ഇതോടെ ഡിസംബറിൽ തായ്ലൻഡിലെ ചോൻ ബുരിയിൽ നടക്കുന്ന ഏഷ്യൻ യോഗ്യതാ റെഗറ്റയിലേക്ക് ടീം സ്വയമേ യോഗ്യത നേടുകയും ചെയ്തു. ഇവിടെ മികച്ച പ്രകടനം നടത്തി പാരിസ് 2024 ഒളിമ്പിക്സിലേക്ക് യോഗ്യത നേടാനായിരിക്കും ഇരുവരും ശ്രമിക്കുക. അത്ലറ്റിക്സ്, ഭാരോദ്വഹനം, വാട്ടർ സ്പോർട്സ്, ഷൂട്ടിങ്, സെയിലിങ്, ബീച്ച് വോളിബാൾ, ഹോക്കി എന്നിവയുൾപ്പെടെ ഏഴു കായിക ഇനങ്ങളിലായി 44 ആൺ-പെൺ അത്ലറ്റുകളാണ് ഒമാനെ പ്രതിനിധാനം ചെയ്ത് മാറ്റുരക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.