ആസിമ മേഖല സര്‍ഗലയം നാളെ സീബില്‍
text_fieldsമസ്‌കത്ത്: ഒമാന്‍ എസ്.കെ.എസ്.എസ് എഫ് ആസിമ മേഖല 'സര്‍ഗലയം 2025' വെള്ളിയാഴ്ച സീബ് ഫാമില്‍ (യൂസുഫ് അസദി നഗർ ) വളരെ വിപുലമായ രീതിയിൽ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഒമാനിലെ പ്രഥമ സര്‍ഗലയമാണ് ഇത്തവണ അരങ്ങേറുന്നത്. ഉച്ചക്ക് മൂന്ന് മണിക്ക് മത്സരങ്ങള്‍ ആരംഭിക്കും.
മസ്‌കത്ത് ആസിമ മേഖലയിലെ ഒമ്പത് ഏരിയകളില്‍ നിന്നായി ഇരുന്നൂറില്‍ പരം മത്സരാര്‍ത്ഥികള്‍ മാറ്റുരക്കും. ഏരിയ തല മത്സരങ്ങളിലെ വിജയികളാണ് ആസിമ മേഖല കലാമാമാങ്കത്തില്‍ മത്സരിക്കുന്നത്. കഥ, കവിത, മദ്ഹ് ഗീതം, ചിത്ര രചന, ബുര്‍ദ തുടങ്ങിയ വ്യത്യസ്ത ഇനം മത്സരങ്ങള്‍ അരങ്ങേറും. ദഫ് പ്രദര്‍ശനവും ഉണ്ടായിരിക്കും.
ഒമാനിലെ മത, സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ മാറ്റുരക്കും. കുടുംബങ്ങള്‍ അടക്കം അഞ്ഞൂറില്‍ പരം ആളുകള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നും സംഘടകര്‍ അറിയിച്ചു. ആസിമ മേഖല പ്രസിഡന്റ് അബ്ദുല്ല യമാനി, സെക്രട്ടറി എ.പി.സിദ്ദീഖ്, ട്രഷറര്‍ സക്കറിയ ഹാജി സീബ് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.