ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സേവനം ഇനി സലാലയിലും
text_fieldsസലാല: കേരളത്തിലെ ആസ്റ്റർ മെഡ് സിറ്റിയിലെയും ആസ്റ്റർ മിംസിലെയും പരിചിതരായ ഡോക്ടർമാരുടെ സേവനം ഇനി സലാലയിൽ ലഭ്യമാകും. സലാലയിലെ മാക്സ് കെയർ ആശുപത്രിയുമായി ആസ്റ്റർ ഗ്രൂപ് ഇതിനായുള്ള ധാരണപത്രം ഒപ്പുവെച്ചു.
മസ്കത്തിലോ ഇന്ത്യയിലോ വിദഗ്ധ ചികിത്സ ആവശ്യമുള്ള രോഗികൾക്ക് ഈ ധാരണ ഉപകാരപ്പെടുമെന്ന് ആസ്റ്റർ റീജനൽ ഡയറക്ടർ ഫർഹാൻ യാസീൻ പറഞ്ഞു. 35ാം വാർഷികത്തോടനുബന്ധിച്ചുള്ള 'കെയർ ഈസ് ജസ്റ്റ് ആൻ ആസ്റ്റർ എവേ' എന്ന പദ്ധതിയുടെ ഭാഗമാണിതൊന്നും അദ്ദേഹം പറഞ്ഞു.
ധാരണയുടെ ഭാഗമായി മാക്സ് കെയർ സ്റ്റാഫുകൾക്ക് ആസ്റ്റർ പരിശീലനം നൽകും. ഗാസ്ട്രോ എൻറോളജി, ജനറൽ സർജറി, യൂറോളജി, ഒർതോപീഡിയാട്രിക് വിഭാഗങ്ങളിലെ സേവനം ലഭ്യമാക്കും. ഈ കരാറിലൂടെ സലാലയിലെ സ്വകാര്യ ചികിത്സാരംഗം കൂടുതൽ മെച്ചപ്പെടുമെന്ന് മാക്സ് കെയർ ചെയർമാൻ എൻജിനീയർ അബ്ദുൽറഹ്മാൻ ബുർഹാമും പറഞ്ഞു. സ്വകാര്യ ഹോട്ടലിൽ നടന്ന ചടങ്ങിൽ ആസ്റ്റർ അൽ റഫ ഒമാൻ മെഡിക്കൽ ഡയറക്ടടർ ഡോ.ആഷിക് സൈനു, ഡോ.അഷന്തു പാണ്ഡെ (സി.ഇ.ഒ), ഡോ. ഷിനൂപ് രാജ് (സി.ഒ.ഒ), മാക്സ് കെയർ മെഡിക്കൽ ഡയറക്ടടർ ഡോ.യൂസുഫ് എൽകബന്നി എന്നിവരും സംബന്ധിച്ചു. സലാലയിലെ വിവിധ സാമൂഹിക സാംസ്കാരിക കൂട്ടായ്മ പ്രതിനിധികളും പ്രത്യേക ക്ഷണിതാക്കളും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.