തദ്ദേശീയമായി വിപുല ആരോഗ്യ പരിചരണത്തിന് ‘ട്രീറ്റ് ഇൻ ഒമാനു’മായി ആസ്റ്റർ
text_fieldsമസ്ക്കത്ത്: ജി.സി.സി യിലെ പ്രമുഖ സംയോജിത ആരോഗ്യ പരിചരണ സേവന ദാതാക്കളായ ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന്റെ ഭാഗമായ ആസ്റ്റർ റോയൽ അൽ റഫ ഹോസ്പിറ്റൽ ഒമാൻ, ‘ട്രീറ്റ് ഇൻ ഒമാൻ’ ഉദ്യമത്തിലൂടെ ഒമാനിലെ ആരോഗ്യ സംരക്ഷണ മേഖലയിൽ മാറ്റങ്ങൾ സൃഷ്ടിക്കാനൊരുങ്ങുന്നു. ലോകോത്തര ആരോഗ്യ സേവനങ്ങൾ ഒമാനിൽ ഇപ്പോൾ ലഭ്യമാണെന്ന് പ്രദേശവാസികളെ ബോധവത്കരിക്കുന്നതിനൊപ്പം, നൂതന മെഡിക്കൽ പരിചരണത്തിനായി താമസക്കാർ വിദേശത്തേക്ക് പോകേണ്ടതില്ലെന്ന് ബോധ്യപ്പെടുത്തുക കൂടിയാണിതിലൂടെ ലക്ഷ്യമിടുന്നത്.
25,000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന 175 കിടക്കകളുള്ള മൾട്ടി സ്പെഷ്യലിറ്റി ടെർഷ്യറി കെയർ ഹോസ്പിറ്റൽ, ഹെൽത്ത് കെയർ ഇന്നൊവേഷനിലെ മികവിന്റെ തെളിവാണ്. അത്യാധുനിക സാങ്കേതികവിദ്യകളോടെയാണ് ഹോസ്പിറ്റൽ സജ്ജീകരിച്ചിരിക്കുന്നത്. അഡ്വാൻസ്ഡ് കാർഡിയാക് കെയറിനായുള്ള കാത്ത്-ലാബ്, അന്താരാഷ്ട്ര റേഡിയോളജി സെന്റർ, സ്പോർട്സ് മെഡിസിൻ ആൻഡ് ഓർത്തോപീഡിക് സെന്റർ, അഡ്വാൻസ്ഡ് യൂറോളജി സെന്ററിലെ ഒമാനിലെ ആദ്യത്തെ തുലിയം ലേസർ എന്നിവ ഉൾപ്പെടെയുള്ള പ്രത്യേക കേന്ദ്രങ്ങൾ ഉൾക്കൊള്ളുന്നതാണ്. ന്യൂറോ സയൻസസ് സെന്റർ, അന്താരാഷ്ട്ര ഗ്യാസ്ട്രോ എൻട്രോളജി, അഡ്വാൻസ്ഡ് തെറാപ്പിറ്റിക് എൻഡോസ്കോപ്പി എന്നിവക്കുള്ള മികവിന്റെ കേന്ദ്രവും ആശുപത്രിയിലുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ പരിചരണ കേന്ദ്രത്തിലൂടെ, ഉയർന്ന അപകടസാധ്യതയുള്ള ഗർഭധാരണം, എക്ടോപിക് ഡെലിവറി, ഹിസ്റ്റെരെക്ടമി, ഗർഭാശയ ഫൈബ്രോയിഡ് എംബോളൈസേഷൻ, എൻട്രോമെട്രിയൽ അബ്ലേഷൻ, നർച്ചർ പ്രോഗ്രാം, 3ഡി/4ഡി സ്കാനുകൾ എന്നിവ ഉൾപ്പെടെ സമഗ്രമായ ഗൈനക്കോളജി സേവനങ്ങർ പ്രദാനം ചെയ്യുന്നു.
‘ട്രീറ്റ് ഇൻ ഒമാൻ’ ഉദ്യമം ലോകോത്തര മെഡിക്കൽ പരിചരണം രാജ്യത്തെ ജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാക്കാനുള്ള പ്രതിജ്ഞാബദ്ധത ഉയർത്തിക്കാട്ടുന്നതാണെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ജി.സി.സി മാനേജിങ് ഡയറക്ടറും ഗ്രൂപ് സി.ഇ.ഒയുമായ അലീഷ മൂപ്പൻ പറഞ്ഞു. ഒമാനിലെ ക്ലിനിക്കൽ ഡെലിവറി കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി സർജിക്കൽ റോബോട്ടും കൂടുതൽ നൂതന ലാപ്രോസ്കോപ്പിക് സൊല്യൂഷനുകളും അവതരിപ്പിക്കുന്നതിലൂടെ ആരോഗ്യ സംരക്ഷണത്തിൽ നൂതനത്വം കൊണ്ടുവരാനും ഞങ്ങൾ ആഗ്രഹിക്കുന്നതായും അലീഷ മൂപ്പൻ വ്യക്തമാക്കി.
ആരോഗ്യ സംരക്ഷണത്തിനപ്പുറമുള്ള സന്ദേശം നൽകുന്നതാണ് ആസ്റ്ററിന്റെ ‘ട്രീറ്റ് ഇൻ ഒമാൻ’ ഉദ്യമമെന്ന് ആസ്റ്റർ ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക്സ് യു.എ.ഇ, ഒമാൻ, ബഹ്റൈൻ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഡോ. ഷെർബാസ് ബിച്ചു പറഞ്ഞു. കേവലം രോഗങ്ങളെ ചികിത്സിക്കുന്നതിനപ്പുറം രോഗിയെ കേന്ദ്രീകരിച്ചുള്ള പരിചരണം നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ആരോഗ്യ മന്ത്രാലയത്തിന്റെയും ഒമാൻ സർക്കാറിന്റെയും പിന്തുണക്കും മാർഗനിർദേശങ്ങൾക്കും ഏറെ നന്ദിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സുൽത്താനേറ്റിൽ 15 വർഷത്തെ സാന്നിധ്യമുള്ളതിനാൽ, മേഖലയിലെ ഏറ്റവും വലുതും അത്യാധുനികവുമായ സർജിക്കൽ വൈദഗ്ധ്യം അവതരിപ്പിച്ചുകൊണ്ട് ആരോഗ്യ സംരക്ഷണ രംഗത്ത് പ്രതിബദ്ധതയുടെ ഉന്നതിയിലേക്ക് എത്താൻ ആശുപത്രിക്ക് സാധിച്ചെന്ന് ഒമാനിലെ ആസ്റ്റർ ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക്കുകളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ശൈലേഷ് ഗുണ്ടു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.